അയലാൻ തെലുങ്ക് പതിപ്പ് പ്രദർശനം നിർത്തി, കാരണം ഇതാണ്, ശിവകാർത്തികേയൻ ചിത്രം 100 നേടാതെ വീഴുമോ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (15:14 IST)
ശിവകാർത്തികേയൻ നായകനായി എത്തിയ'അയലാൻ' ജനുവരി 12ന് പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തി.
സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി 26 ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയത്. സിനിമയുടെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് തടഞ്ഞിരിക്കുകയാണ് ഇപ്പോൾ.
തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് മാന്യമായ തുടക്കം സിനിമയ്ക്ക് ലഭിച്ചെങ്കിലും നിർമ്മാതാക്കളുമായുള്ള പ്രശ്‌നങ്ങൾ കാരണം ജനുവരി 31ന് സിനിമയുടെ പ്രദർശനം തിയറ്ററുകൾ നിർത്തി. ഇതോടെ സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനും താഴേക്ക് പോയി. തീയറ്ററുകളിലെ മൂന്നാഴ്ചത്തെ പ്രദർശനം അവസാനിക്കുമ്പോൾ 90 കോടിക്ക് അടുത്ത് ചിത്രം നേടിയിട്ടുണ്ട്.

റിലീസിന് മുമ്പ് സിനിമയ്ക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ൺ സുഗമമായ റിലീസിന് വഴിയൊരുക്കാൻ നായകൻ 25 കോടി രൂപ നൽകിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.'ഡോക്ടർ', 'ഡോൺ' എന്നീ ചിത്രങ്ങൾക്ക് 100 കോടി ക്ലബ്ബിൽ എത്തുന്ന ശിവകാർത്തികേയൻ ചിത്രമായി അയലാൻ മാറും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :