കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (19:12 IST)
മൂന്നാം വാരത്തിലെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഫഹദ് ഫാസിലിന്റെ ആവേശത്തിന് ആകുന്നുണ്ട്. യഥാര്‍ത്ഥ വിഷു വിന്നര്‍ ആവേശം തന്നെയാണ്. വര്‍ഷങ്ങള്‍ക്കു ശേഷത്തിന് ഇപ്പോള്‍ ആളെ കൂട്ടാന്‍ ആകുന്നില്ല. ഒരേ ദിവസം റിലീസ് ചെയ്ത രണ്ടു ചിത്രങ്ങളും പതിനെട്ടാമത്തെ ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കളക്ഷനില്‍ വന്ന മാറ്റം നോക്കാം.
ആവേശം ആദ്യവാരം 30.45 കോടി കളക്ഷനുമായി ശക്തമായ മുന്നേറ്റം നടത്തി.രണ്ടാം ആഴ്ചയില്‍ നേരിയ ഇടിവുണ്ടായി, 24.45 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മൂന്നാമത്തെ വെള്ളിയാഴ്ച പോലും 3.1 കോടി കളക്ഷന്‍ നേടാന്‍ സിനിമയ്ക്കായി. അതായത് തൊട്ടടുത്ത ദിവസത്തെ കളക്ഷനേക്കാള്‍ 14.81% വര്‍ദ്ധനവാണ് കാണാനായത്.ശനിയാഴ്ച കളക്ഷന്‍ 3.6 കോടിയിലെത്തി, പതിനെട്ടാമത്തെ ദിവസമായ ഞായറാഴ്ച നാലു കോടി കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 65.60 കോടിയായി ഉയര്‍ന്നു. 22.35 കോടിയാണ് മൂന്നാമത്തെ ആഴ്ചയും ചിത്രം സ്വന്തമാക്കിയത്.
എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം രണ്ടാമത്തെ ആഴ്ച എത്തിയപ്പോള്‍ ഇടിവ് രേഖപ്പെടുത്തി. ഇതേ ആഴ്ച 10.55 കോടി കളക്ഷനാണ് നേടാന്‍ ആയത്.മൂന്നാം വാരാന്ത്യത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 1 കോടി മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം ഇന്ത്യന്‍ കളക്ഷന്‍ 33.90 കോടിയാണ്.