ജനങ്ങള്‍ എപ്പോഴും പട്ടികളല്ല, കരുത്തുകാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മള്‍: ശ്രീനിവാസനെതിരെ ആഷിക്ക് അബു

നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ആഷിക്ക് അബു രംഗത്ത്

sreenivasan, aashiq abu, cinema, direction, politics ശ്രീനിവാസന്‍, ആഷിക്ക് അബു, സിനിമ, സംവിധാനം, രാഷ്ട്രീയം
സജിത്ത്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (12:01 IST)
നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ആഷിക്ക് അബു രംഗത്ത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളെ പട്ടിയാക്കുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്ന ശ്രീനിവാസന്റെ പ്രസ്താവനക്കെതിരെയാണ് ആഷിക്ക് അബു രംഗത്തെത്തിയിരിക്കുന്നത്.

ജനങ്ങള്‍ എപ്പോഴും പട്ടികളല്ല. തിരുത്തല്‍ നടപ്പാക്കുകയും കരുത്തുകാട്ടുകയും ചെയ്ത ജനതയാണ് നമ്മള്‍. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരും ബഫൂണുകളാണെങ്കില്‍ ജനങ്ങളെ നയിക്കാന്‍ കഴിവുള്ള നേതാവായി ആരെയാണ് ശ്രീനിയേട്ടന്‍ കാണുന്നതെന്നും ആഷിക്ക് അബു ചോദിച്ചു.


അഴിമതി, സ്വജനപക്ഷപാതം, അനീതി, കൊലപാതക രാഷ്ട്രീയം എന്നിവക്കെതിരെ അഭിപ്രായപ്രകടനം നടത്തുന്ന ശ്രീനിയേട്ടനെ താന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചില അരാഷ്ട്രീയ വാദങ്ങളെ വളരെയേറെ നിരാശയോടെ മാത്രമേ തനിക്ക് കാണാന്‍ കഴിയുയെന്നും അബു വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങല്‍ വെറും പട്ടികളാണെന്നും അവന്റെ അഭിപ്രായത്തിന് ഒരു വിലയുമില്ലെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. അഴിമതിയുടെ സുഖലോലുപതയിലാണ് എല്ലാ എല്ലാ രാഷ്ട്രീയക്കാരും ജീവിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാനവ്യാപകമായി ആരംഭിച്ച സന്ദേശം എന്ന സംവാദപരിപാടിയില്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :