കെ ആര് അനൂപ്|
Last Modified ശനി, 28 ഒക്ടോബര്‍ 2023 (15:04 IST)
സിനിമയില്‍ നാടന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് ആര്‍ഷ ബൈജു. മലയാളത്തില്‍ തിളങ്ങി നില്ക്കുന്ന നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.
മോഡല്‍ ഡ്രസ്സില്‍ സ്റ്റൈലിഷ് ആയാണ് താരത്തെ കാണാനായത്. 2019 പുറത്തിറങ്ങിയ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അര്‍ഷ അഭിനേരംഗത്തേക്ക് എത്തുന്നത്. 2021-ല്‍ കരിക്കിന് നിര്‍മ്മിച്ച 'ശരാശരി അമ്പിളി'എന്ന മിനി സീരിയലില്‍ അഭിനയിച്ചു. മുകുന്ദനുണ്ണി അസോസിയേറ്റിലെ കഥാപാത്രം നടിയെ കൂടുതല്‍ പ്രശസ്തയാക്കി.
മധുര മനോഹര മോഹം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവില്‍ കണ്ടത്.ഷെയ്ന് നിഗം നായകനായെത്തുന്ന ഖുര്‍ബാനിയാണ് ഇനി നടിയുടെ വരാനിരിക്കുന്ന ചിത്രം.