'ആറാട്ട്' ട്രെയിലര്‍ എപ്പോള്‍ ? വീഡിയോയുമായി സിനിമയുടെ എഡിറ്റര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (11:19 IST)

'ആറാട്ട്' ട്രെയിലര്‍ ജനുവരി ഒന്നിന് പുറത്തുവരുമെന്ന് പ്രഖ്യാപിച്ചിട്ട് അത് മാറ്റിയിരുന്നു. റിലീസ് പ്രഖ്യാപിച്ച സിനിമയുടെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമയുടെ എഡിറ്റര്‍ കൂടിയായ ഷമീര്‍ മുഹമ്മദ് ടീസര്‍ ടൈംലൈന്‍ ആരാധകര്‍ക്കായി പങ്കുവെച്ചു.
2022 ഫെബ്രുവരി 10നാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആറാട്ടില്‍ എ ആര്‍ റഹ്മാനുമുണ്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മോഹന്‍ലാലിനൊപ്പം റഹ്മാന്‍ പ്രത്യക്ഷപ്പെടുക.മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഗാനരംഗങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും പറയപ്പെടുന്നു. ചെന്നൈയിലായിരുന്നു ഷൂട്ട്.

ശ്രദ്ധ ശ്രീനാഥാണ് നായികയായെത്തുന്ന ആറാട്ടില്‍ സായ് കുമാര്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രന്‍സ് വിജയരാഘവന്‍, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംഗീതം രാഹുല്‍ രാജ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :