റീന ദത്തുമായി പിരിഞ്ഞ ശേഷം ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു; 15-ാം വാര്‍ഷികം ആഘോഷിച്ചതിനു തൊട്ടുപിന്നാലെ വിവാഹമോചനം

രേണുക വേണു| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (08:33 IST)

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാനും സംവിധായകയായ കിരണ്‍ റാവുവും വിവാഹബന്ധം വേര്‍പ്പെടുത്തിയ വാര്‍ത്ത സിനിമാലോകം ഏറെ ഞെട്ടലോടെയാണ് കേട്ടത്. തങ്ങളുടെ 15-ാം വിവാഹവാര്‍ഷികം ആഘോഷിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇരുവരുടേയും വേര്‍പിരിയല്‍.

കിരണ്‍ റാവുവിനെ ആമിര്‍ ആദ്യമായി കാണുന്നത് 2001 ല്‍ 'ലഗാന്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചാണ്. ഇരുവരുടെയും സൗഹൃദം അതിവേഗം വളര്‍ന്നു. ഒരു വര്‍ഷത്തേക്ക് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. അതിനുശേഷം 2005 ലാണ് വിവാഹം. 2011 ല്‍ ഇരുവര്‍ക്കും ഒരു മകന്‍ പിറന്നു. ആസാദ് റാവു ഖാന്‍ എന്നാണ് മകന്റെ പേര്. 2004 മുതല്‍ വിവാഹം വരെ ഇരുവരും ഇടയ്ക്കിടെ കാണുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്തിരുന്നു. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍ സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ കല്യാണം കഴിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :