Last Modified വെള്ളി, 8 മാര്ച്ച് 2019 (09:10 IST)
മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സിനിമയാണ് തുറപ്പ് ഗുലാൻ. മമ്മൂട്ടിക്ക് കൊമഡി വഴങ്ങില്ലെന്ന് പറഞ്ഞവർക്ക് മുന്നിലേക്ക് വീണ്ടും തെളിയിച്ച് കൊടുത്ത മമ്മൂട്ടി സിനിമ. കോമഡിയോട് കോമഡി. കളർഫുൾ ഷർട്ടും , കാലിൽ ചിലങ്കയും കൗണ്ടറുകളുടെ പൂരവുമായി അരങ്ങേറിയ മമ്മൂട്ടി തന്റെ മറ്റൊരു അവതാര പിറവി മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു.
2006 ൽ ആയിരുന്നു തുറപ്പ് ഗുലാൻ എത്തിയത്. ആ വർഷം തന്നെയാണ് മമ്മൂട്ടി, സിദ്ദിഖ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രജാപതിയും എത്തിയത്. രണ്ടു ചിത്രത്തിന്റെയും ഷൂട്ടിംഗ് ഒരേ സമയത്ത് ആയിരുന്നു. രണ്ടു ലൊക്കേഷനിൽ നിന്നും മാറി മാറി ഓടി അഭിനയിക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോഴും അങ്ങനെ തന്നെയാണ്.
പക്ഷെ ഇങ്ങനെ അഭിനയിക്കുന്നതിനിടയിൽ ഇടക്ക് സിനിമ മാറിയത് മറന്നു പോയ അവസരങ്ങളും ഉണ്ടായെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. തുറപ്പ് ഗുലാൻ കണ്ടവർ അത്ര പെട്ടെന്ന് കണ്ടു പിടിക്കാത്ത ഇത്തരമൊരു അബദ്ധം ഒരു സിനിമ ഗ്രൂപ്പിൽ ശ്രീനാഥ് സദാനന്ദൻ എന്നയാൾ പങ്കു വച്ചിരിക്കുകയാണ്. തുറപ്പ് ഗുലാനിലെ ഒരു സീനിൽ മമ്മൂട്ടി നില്കുന്നത് ദേവർമഠം നാരായണന്റെ ഗെറ്റപ്പിലാണ്.
വേഷമൊക്കെ അത് തന്നെ എങ്കിലും വിഗ്ഗും കൃതാവും മാറ്റാൻ മമ്മൂട്ടി മറന്നു പോയി. അണിയറ പ്രവർത്തകരാകട്ടെ ശ്രേധിച്ചുമില്ല. എന്നാൽ വളരെ സൂക്ഷിച്ച മാത്രം നോക്കിയാൽ മനസിലാകുന്ന ഈ വെത്യാസം കണ്ടുപിടിച്ച ശ്രീനാഥിന്റെ നിരീക്ഷണ പാടവത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും. പ്രേക്ഷകന്റെ ഈ സൂഷ്മ നിരീക്ഷണം കണ്ട് പൊട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
മാറുന്ന കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആകുന്നവരിൽ മുൻനിരയിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയുള്ളത്. സമൂഹത്തിൽ നടക്കുന്ന എല്ലാക്കാര്യങ്ങളും അദ്ദേഹം നിരീക്ഷിക്കാറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വൈറലായ ബാലചന്ദ്രൻ ചുള്ളിക്കാടുമായുള്ള സംഭാഷണം. അതുപോലെ തന്നെയാണ് അദ്ദേഹത്തെ കുറിച്ചുള്ള ഈ ട്രോളും മമ്മൂട്ടി ശ്രദ്ധിക്കാനിടയായതെന്നാണ് സൂചന.