കണ്ണ് നിറയിച്ച് സത്യന്‍, മനസ് നോവിച്ച് മജീദ്; പ്രേക്ഷകഹൃദയങ്ങളില്‍ ഓടിക്കയറി ജയസൂര്യയയും സൗബിനും!

Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (17:23 IST)
49മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുളള അവാർഡ് പങ്കിട്ടത് സൗബിൻ ഷാഹിറും, ജയസൂര്യയുമാണ്. കാൽപ്പന്തു കളി പ്രമേയമാക്കിയ രണ്ടു ചിത്രങ്ങളാണ് ഇത്തവണത്തെ സംസ്ഥാന പുരസ്ക്കാര പ്രഖ്യാപനത്തിൽ മുന്നിട്ടു നിന്നത്. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരും ഈ സിനിമകളുടെ ഭാഗമായിരുന്നു എന്നതു മറ്റൊരു പ്രത്യേകതയാണ്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ ഫുട്ബോളിനെ സ്നേഹിച്ച മജീദായാണ് സൗബിൻ വേഷമിട്ടത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റനിൽ വി പി സത്യനായും, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ മേരിക്കുട്ടിയായും അഭിനയിച്ചതിനാണ് ജയസൂര്യ പുരസ്കാരാർഹനായത്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ സൗബിന്റെ പ്രകടനത്തെ സ്വാഭാവികതയുടെ നൈസർഗിക സൗന്ദര്യമെന്നാണ് ജൂറി വിശേഷിപ്പിച്ചത്. ഫുട്ബോളിൽ ജീവിതം ദർശിക്കുന്ന മജീദ് എന്ന സാധാരണകാരൻ അപ്രതീക്ഷിതമായി ചെന്നുപെടുന്ന പ്രതിസന്ധികൾ തികച്ചും അനായാസമായി നേരിടുന്നു. ചിത്രത്തിൽ മജീദ് എന്ന കഥാപാത്രത്തിനു ജീവൻ നൽകിയത് സൗബിനാണ്. മലപ്പുറത്തിന്റെ നന്മയെയും കാൽപ്പന്ത് ആവേശത്തെയും കുറിച്ചു പറയുന്ന ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നായകനായ സൗബിനൊഴികെ ബാക്കിയെല്ലാവരും ചിത്രത്തിൽ പുതുമുഖങ്ങളായിരുന്നു. നിരവധി അവാർഡുകളാണ് ചിത്രം വാരിക്കൂട്ടിയത്. മലപ്പുറത്തെ സെവൻസ് പശ്ചാത്തലത്തിലോരുക്കിയ ചിത്രം ഫുട്ബോൾ എന്ന മാധ്യമത്തെ അതിമനോഹരമായി ആവിഷ്കരിച്ച ഒരു ചിത്രമായിരുന്നു. ഒട്ടും മുഷിപ്പിക്കാതെ തന്നെ മലപ്പുറത്തിന്റെ ഫുട്ബോൾ സംസ്കാരം മുഴുവൻ ഈ ചിത്രത്തിൽ മനോഹരമായി വരച്ചു കാണിക്കുന്നുണ്ട്.

മജീദ് എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു സൗബിൻ എന്നു തന്നെ പറയാം. സംസാരത്തിലും, ശൈലിയിലും, വേഷപ്പകർച്ചയിലുമെല്ലാം സൗബിൻ കഥാപാത്രത്തോട് നീതി പുലർത്തി.
മലപ്പുറത്തെ സെവൻസ് ഫുഡ്ബോൾ ക്ലബ്ബിന്റെ മാനേജരാണ് മജീദ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളുണ്ടെങ്കിലും അവയെക്കെ തരണം ചെയ്തു മുന്നോട്ട് പോകുന്ന മജീദ് ഏറെ സന്തോഷം കണ്ടെത്തുന്നത് ഫുട്ബോൾ കളിയിലാണ്. നൈജീരിയയിൽ നിന്നും ഫുട്ബോൾ കളിക്കാനായി സുഡു നാട്ടിലെത്തുന്നതോടെ കഥ മറ്റോരു ദിശയിലെക്കു നീങ്ങുകയാണ്. ടീമിൽ കളിക്കുന്ന വിദേശികളുടെ ജീവിതവും, ക്ലബ് മാനേജർ എല്ലാം കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം ചിത്രത്തിൽ വളരെ മനോഹരമായാണ് ആവിഷ്കരിച്ചിരിക്കുന്നത്. എന്റെയും നിന്റെയും ശരീരത്തിൽ നിന്നും പൊടിയുന്ന വിയർപ്പിന് ഒരേ ഗന്ധമാണെന്ന സന്ദേശമാണ് ഈ ചിത്രം നമുക്ക് നൽകുന്നത്.

പ്രശസ്തനായ ഒരു ഫുട്ബോൾ കളിക്കാരനെയും, ഒരു ട്രാൻസ്ജെൻഡറിനെയും തികച്ചും വ്യത്യസ്തമയ ശരീരഭാഷയിൽ പകർത്തിയ അത്ഭുതാവഹമായ അഭിനയമികവിനാണ് ജയസൂര്യയ്ക്ക് ഈ തവണ പുരസ്കാരം ലഭിച്ചത്. ജയസൂര്യയുടെ അർപ്പണബോധത്തെയും അവിശ്രാന്ത യത്നത്തെയും ജൂറി എടുത്ത് അഭിനന്ദിച്ചിരുന്നു. ഒരു ട്രാൻസ് പേഴ്സണിന്റെ സ്വകാര്യ ജീവിതവും, പൊതു ജീവിതവും കുടുംബത്തിലും സമൂഹത്തിലും അവർ നേരിടുന്ന പ്രശ്ങ്ങളുമാണ് ഞാൻ മേരിക്കുട്ടി എന്ന ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തിൽ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് ഓഫീസറാവുക എന്ന മേരിക്കുട്ടിയുടെ സ്വപ്നത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ഏറെ വെല്ലുവിളികളുടെ നടുവിൽ ചുറ്റപ്പെടുമ്പോഴും നിശ്ചയദാർഢ്യത്തോടെ തന്റെ ജീവിത സ്വപ്നം സഫലീകരിക്കുന്ന മേരിക്കുട്ടി എല്ലാവർക്കുമൊരു പ്രചോദനമാണ്.

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം വി പി സത്യന്റെ ബയോപിക് ചിത്രമാണ് ക്യാപ്റ്റൻ. ഇതിൽ വി പി സത്യനായാണ് ജയസൂര്യ അഭിനയിച്ചത്. കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ മികച്ച പ്രതിരോധനിര താരമായും നായകനായുമുളള സത്യന്റെ വളർച്ചയും പിന്നീട് അവഗണകളേറ്റുവാങ്ങി അരങ്ങോഴിഞ്ഞ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇല്ലായ്മകളിൽ നിന്നും ഇന്ത്യൻ ഫുട്ബോളിനെ അഭിമാനകരമായ നേട്ടങ്ങളിലെത്തിച്ച സത്യനോടുളള ആദരം കൂടിയാണ് ചിത്രം. വി പി സത്യന്റെ ത്രസിപ്പിക്കുന്നതും സംഘർഷഭരിതവുമായ ജീവിതത്തെ ഏറ്റവും മനോഹരമായിട്ടാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ...

ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ഭക്ഷണം വിളമ്പാന്‍ താമസിച്ചതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ...

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും ...

ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍; വിവാദമാക്കി ബിജെപി
ബെംഗളൂരു നഗരത്തെ ഒറ്റരാത്രികൊണ്ട് മാറ്റാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് കര്‍ണാടക ...

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ

കാറിൽ കടത്തിയ 1.29 കോടിയുടെ കുഴർപ്പണവുമായി 59 കാരൻ പിടിയിൽ
താമരശേരി കോരങ്ങാട് കാതിരി വട്ടക്കുഴിയില്‍ അബ്ദുള്‍ നാസറാണ് പിടിയിലായത്.

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ ...

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബീഹാറില്‍ പത്താം ക്ലാസുകാരന്‍ ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍
നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് ...