4 Years Official Trailer | പ്രിയ വാര്യരുടെ ക്യാമ്പസ് പ്രണയ ചിത്രം,'ഫോര്‍ ഇയേഴ്‌സ്'ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (17:43 IST)
പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്‌സ്. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ് പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.

ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫോര്‍ ഇയേഴ്‌സ് ഒരുക്കുന്നത്.

മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്.തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :