വെറുത്ത് വെറുത്ത് ഇഷ്ടം തോന്നുന്ന 3 പേർ, മമ്മൂട്ടിയിലെ ‘വില്ലൻ’ അസാദ്യം!

എസ് ഹർഷ| Last Modified ബുധന്‍, 23 ജനുവരി 2019 (11:37 IST)
മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹം ചില വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ വില്ലന്‍ റോളില്‍ കാണുക അപൂര്‍വ്വമായി. മമ്മൂട്ടി നെഗറ്റീവ് റോളുകളിൽ എത്തിയാൽ ആ തന്നെ വേറെ ലെവൽ ആയിരിക്കും.

വിജയത്തിന്റെ പടവുകൾ ഒറ്റയ്ക്ക് ചവുട്ടിക്കയറിയ ഒറ്റയാൻ തന്നെയാണ് മമ്മൂട്ടി. ഒരുകാലത്ത് വില്ലനെന്നാൽ, റേപ്പ് ചെയ്യുന്ന, കൊമ്പൻ മീശയുള്ള, തടിമിടുക്കുള്ള ആളായിരിക്കണം. എന്നാൽ ഇപ്പോൾ അതെല്ലാം മാറി മറഞ്ഞു. വില്ലന്മാര്‍ക്ക് പറഞ്ഞുവച്ച രൂപ സങ്കല്‍പങ്ങളൊക്കെ മാറി. മാനസികമായി നമ്മെ പിടിച്ചുലയ്ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളെ സിനിമയിൽ കണ്ടു കഴിഞ്ഞാല്‍ വെറുത്തുപോവും. അത്തരത്തിൽ വെറുത്ത് പോകുന്ന വില്ലൻ റോളുകൾ മമ്മൂട്ടിക്കുമുണ്ട്.

നമ്മളെ ഞെട്ടിച്ച ചില വില്ലന്മാരായ നായകന്മാരുണ്ട്. വില്ലന്‍ സ്വഭാവുമുള്ള നായക നടന്‍. അല്ലെങ്കില്‍ വില്ലന്റെ കഥ പറയുന്ന സിനിമ. ഈ സിനിമകളും വേഷങ്ങളും മമ്മൂട്ടിയിൽ നിന്നും അപൂര്‍വമായി ഉണ്ടാകുന്നത് കൊണ്ടാകാം, നമ്മള്‍ അവയെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനായിരുന്നു. വില്ലത്തരം നിറഞ്ഞ ഭാസ്ക്കര പട്ടേലർ ആയിരുന്നു മമ്മൂട്ടി. പെണ്ണും മണ്ണും ഒരു ദൌര്‍ബല്യമായ ജന്മിയുടെ വേഷം അദ്ദേഹം ഭംഗിയാക്കി. ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം ആ ചിത്രത്തിലൂടെ മമ്മൂട്ടി നേടി.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം എന്ന രഞ്ജിത്ത് ചിത്രത്തിലും മമ്മൂട്ടി വില്ലനായിരുന്നു ഒപ്പം നായകനും. മമ്മൂട്ടി വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകളിലാണ് എത്തുന്നത്. അതില്‍ മുരിക്കും കുന്നത് അഹമ്മദ് ഹാജി എന്ന കഥാപാത്രമാണ് പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നത്. ഞാനാണ് എല്ലാത്തിന്റെയും അവസാന വാക്ക്,
ഞാനാണ് ദൈവം എന്ന് വിശ്വസിക്കുന്ന, അഹങ്കാരത്തിന്റെ ആള്‍ രൂപമായ അഹമ്മദ് ഹാജി പെണ്ണുങ്ങളെ അയാളുടെ വിനോദത്തിന് ഇരകളാക്കുകയായിരുന്നു. നായകനും മമ്മൂട്ടി ആയിരുന്നു. പക്ഷേ വില്ലത്തരം നിറഞ്ഞ മമ്മൂട്ടിയെ, അദ്ദേഹത്തിന്റെ അഭിനയത്തെ പ്രേക്ഷകർ ഏറ്റെടുത്തു.

ഇക്കൂട്ടത്തിൽ ചേർക്കാവുന്നതാണ് മുന്നറിയിപ്പിലെ രാഘവനേയും. കഥ ക്ലൈമാക്‌സിലോട് അടുക്കും വരെ മുന്നറിയിപ്പിലെ രാഘവന്‍ വളരെ സാധുവാണ്. അയാളിലെ വില്ലനെ ആരും തിരിച്ചറിയുന്നില്ല. എന്നാല്‍ തന്നെ നിരന്തരം ശല്യം ചെയ്യുന്നവരെ ഇല്ലാതാക്കുന്ന രാഘവന്റെ രീതി അവസാനത്തെ രണ്ട് മിനിട്ടിലാണ് പ്രേക്ഷകര്‍ക്കും ബോധ്യമാവുന്നത്. അസാധ്യമായ മാറ്റമായിരുന്നു അത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു ...

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്
ജോര്‍ജ് കുര്യന് കാര്യം മനസിലായി. ബുദ്ധിപരമായി സീറ്റില്‍ പതുങ്ങിയിരുന്നു. സുരേഷ് ഗോപി ഒരു ...

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ...

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം
എമ്പുരാന്‍ പരാമര്‍ശം ബ്രിട്ടാസില്‍ നിന്നും വന്നതോടെ ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ...