aparna|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (15:04 IST)
മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്ന കാര്യത്തിലും അത് തകര്‍ക്കുന്ന കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മോഹന്‍ലാല്‍ ആണ്. സാങ്കേതിക വിദ്യയുടെ പുതിയ കടന്നു വരവ് മലയാള സിനിമയ്ക്കും ഗുണം ചെയ്തിട്ടുണ്ട്. ആദ്യമായി 100 കോടി ക്ലബില്‍ കയറിയതും മോഹന്‍ലാല്‍ ചിത്രം തന്നെ.
എന്നാല്‍, എത്ര വളര്‍ന്നെങ്കിലും മോഹന്‍ലാലിനു പോലും തകര്‍ക്കാന്‍ പറ്റാത്ത ഒരു റെക്കോര്‍ഡ് മലയാള സിനിമയില്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത മലയാള ചിത്രമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിനു സ്വന്തം. എന്നാല്‍, ആ റെക്കോര്‍ഡ് ഇട്ടിട്ട് 21 വര്‍ഷമായിരിക്കുന്നു.
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ കാലാപാനിയാണ് ആ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രം ചെയ്തത് 450 തിയറ്ററുകളില്‍ ആയിരുന്നു. ഇന്ന് ആര്‍ക്കും കിട്ടാത്ത ഒരു റെക്കോര്‍ഡ് ആണത്. ഇന്ന് റിലീസ് ചെയ്ത വെളിപാടിന്റെ പുസ്തകത്തിന് പോലും 400 തിയേറ്ററുകളേ ലഭിച്ചിട്ടുള്ളു എന്നതാണ് ശ്രദ്ദേയം.