20 കോടി പോക്കിറ്റില്‍! ആദ്യദിനം ആവേശം മുന്നില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 13 ഏപ്രില്‍ 2024 (15:24 IST)
2024 എത്തിയതോടെ മലയാള സിനിമ മുഖം ഒന്ന് മിനുക്കി. ഇതുവരെ കണ്ടതൊന്നുമല്ല പിന്നെ കണ്ടത്. ഒടുവില്‍ വിഷു റിലീസായി എത്തിയ സിനിമകളെല്ലാം വിജയമായി മാറുകയും ചെയ്തു. ആദ്യം ആടുജീവിതമാണ് പ്രദര്‍ശനത്തിന് എത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ് പൃഥ്വിരാജ് ചിത്രം. ഏപ്രില്‍ 11ന് ആവേശവും വര്‍ഷങ്ങള്‍ക്കുശേഷവും എത്തിയതോടെ തിയറ്ററുകളില്‍ ഉത്സവകാലമായി.

ആഗോള ബോക്‌സ് ഓഫീസില്‍ ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവും 10 കോടി വീതം കളക്ഷന്‍ നേടി. 3.5 0 കോടിയാണ് ആവേശത്തിന്റെ കേരള കളക്ഷന്‍. റെസ്റ്റ് ഓഫ് ഇന്ത്യ: 0.75 കോടി, ഓവര്‍സീസ്: 6.32 കോടി ചേരുമ്പോള്‍ ആകെ കളക്ഷന്‍ 10.57 കോടി വരും.

വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തില്‍നിന്ന് മൂന്നുകോടി നേടി.റെസ്റ്റ് ഓഫ് ഇന്ത്യ: 0.62 കോടി, ഓവര്‍സീസ്: 6.54 കോടി നേടിയപ്പോള്‍ ആകെ കളക്ഷന്‍ 10.16 കോടിയായി.

130 കോടി കളക്ഷനുമായി മഞ്ഞുമ്മല്‍ ബോയ്‌സും ആടുജീവിതവും ആഗോള ബോക്‌സോഫീസില്‍ മിന്നും പ്രകടനം കാഴ്ചവെക്കുന്നു. ഇന്നലെയും ആട് ജീവിതത്തിന് രണ്ട് കോടി കളക്ഷന്‍ ലഭിച്ചു.ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേശ് 50 ലക്ഷമാണ് ആദ്യ ദിനം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :