നയന്‍താരയെ ഒതുക്കി പ്രഭുദേവ പുതിയ കാമുകിയെ തേടുന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും ‘പ്രഭുദേവാ സാര്‍’ തന്റെ വല്യേട്ടനും മാര്‍ഗദര്‍ശിയും ആണെന്നും ഹന്‍സിക മോട്വാനി. ഹൈദരാബാദിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ഹന്‍സികയും പ്രഭുദേവയും അടുത്തിടപഴകിയെന്നും അതറിഞ്ഞെത്തിയ നയന്‍താര പൊട്ടിത്തെറിച്ചുവെന്നും പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ പറ്റി പ്രതികരിക്കുകയായിരുന്നു ഹന്‍സിക. തന്റെ ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങള്‍ക്കെതിരെ ഹന്‍സിക പ്രതികരിച്ചത്.
‘പ്രഭുദേവാ സാര്‍ എന്റെ വല്യേട്ടനും മാര്‍ഗദര്‍ശിയുമാണ്. ‘എങ്കേയും കാതല്‍’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ പ്രഭുദേവാ സാറുമൊത്തുള്ള അനുഭവം ആസ്വാദ്യകരമായിരുന്നു.’
‘എനിക്ക് വെറും 19 വയസേ ഉള്ളൂ. പ്രഭുദേവാ സാര്‍ എന്നേക്കാള്‍ എത്രയോ സീനിയര്‍ ആണ്. എനിക്കെങ്ങനെ പ്രഭുദേവാ സാറിനോട് പ്രണയം തോന്നും? അദ്ദേഹമെന്റെ വല്യേട്ടനാണ്.’
‘എന്നെ സല്‍സാ ഡാന്‍സ് പഠിപ്പിച്ചത് പ്രഭുദേവാ സാറാണ്. തിരക്കഥ ആവശ്യപ്പെടുന്നതിനാല്‍ ഞാന്‍ സല്‍സ ഡാന്‍സ് പഠിക്കണമെന്ന് പറഞ്ഞത് പ്രഭുദേവാ സാര്‍ ആയിരുന്നു. വളരെ ‘പ്രൊഫഷണല്‍’ ആണ് അദ്ദേഹം.’
‘മാധ്യമങ്ങളില്‍ വന്ന ഹൈദരാബാദ് സ്റ്റോറി വായിച്ച് ഞാന്‍ ഞെട്ടി. പാവം പ്രഭുദേവാ സാര്‍.. അദ്ദേഹംഎന്ത് കരുതുന്നുണ്ടാവും എന്ന് ചിന്തിക്കാന്‍ എനിക്കാകും. സത്യത്തില്‍, ഈയടുത്തൊന്നും ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.’
‘നയന്‍താരയെ ഞാന്‍ ഒരേയൊരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. ‘വണ്ടര്ഫുള് പേഴ്സണ്‍’ ആണ്നയന്താര. പ്രഭുദേവാ സാറും നയന്‍താരയും നല്ല ജോഡികളാണ്.’
‘പ്രഭുദേവാ സാറുമൊത്ത് ഇനിയും സിനിമകള്‍ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്. അവസരം വരികയാണെങ്കില്‍ എനിക്ക് പ്രഭുദേവാ സാറുമൊത്ത് അഭിനയിക്കുകയും വേണം...’