Widgets Magazine Widgets Magazine

‘നിവിനും അല്‍ത്താഫിനും അഭിനന്ദനം’ - മലയാളത്തിന്റെ ‘ബ്രഹ്മാണ്ഡ’ സംവിധായകന്‍ പറയുന്നു

ശനി, 2 സെപ്‌റ്റംബര്‍ 2017 (14:26 IST)

Widgets Magazine

ഓണച്ചിത്രങ്ങള്‍ നാലും മികച്ച അഭിപ്രായത്തോടു കൂടി പ്രദര്‍ശനം തുടരുകയാണ്. ഇക്കൂട്ടത്തില്‍ നിവിന്‍ പോളി ചിത്രവും ഉണ്ട്. സൌഹൃദങ്ങളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ചിത്രമാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’. അല്‍ത്താഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. കണ്ടിറങ്ങിയവര്‍ക്ക് ആര്‍ക്കും ചിത്രം ഇഷ്ടപ്പെടാതിരിക്കില്ല. തീര്‍ത്തും കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ട് നിര്‍മിച്ച സിനിമയാണിതെന്ന് വ്യക്തം. 
 
നിവിനും അല്‍ത്താഫിനും കയ്യടികളും പ്രശംസകളും നിരവധിയാണ് ലഭിക്കുന്നത്. ഇതിനിടയില്‍ മലയാളത്തിന്റെ ‘ബ്രഹ്മാണ്ഡ‘ സംവിധായകനായ വൈശാഖും അല്‍ത്താഫിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫെസ്ബുക്കിലൂടെയാണ് വൈശാഖ് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. 
 
പ്രിയ അല്‍ത്താഫിന്, അഭിനന്ദനങ്ങള്‍. 'ഞണ്ടുകളുടെ നാട്ടില്‍‍'കണ്ടു. തുടക്കക്കാരന്റെ ഒരു പിഴവുകളുമില്ലാതെ, കയ്യൊതുക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. പ്രമേയത്തിലും, അതിന്റെ അവതരണത്തിലും പാലിച്ചിരുന്ന പോസിറ്റീവ് സമീപനം സിനിമയെ കൂടുതല്‍ ഹൃദ്യമാക്കിയിട്ടുണ്ട്. നിവിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍‍‘. എന്നായിരുന്നു വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചത്. 
 
മോഹന്‍ലാലിനെ നായകനാക്കി ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച പുലിമുരുകന്റെ സംവിധായകനായിട്ടാണ് വൈശാഖ് അറിയപ്പെടുന്നത്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമെടുത്ത ബ്രഹ്മാണ്ഡ സംവിധായകനാണ് വൈശാഖ്. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പരസ്യം നല്‍കാത്തതിനു ‘അവര്‍’ എഴുതിത്തീര്‍ത്തു! - പുള്ളിക്കാരന്‍ മോശമാണെന്ന്

പരസ്യം കൊടുക്കാത്തതിനു പ്രമുഖ മാധ്യമം മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ...

news

'അച്ഛാ ദിലീപേട്ടനല്ല, ദിലീപേട്ടന്‍ അങ്ങനെ ചെയ്യില്ല’ - കരഞ്ഞു പറയുന്ന കാവ്യയുടെ ഫോണ്‍ സംഭാഷണം പുറത്ത്?!

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ മാഡം കാവ്യാ ...

news

ഉര്‍വശിയോട് ദേഷ്യപ്പെട്ട ടാക്സി ഡ്രൈവര്‍!

ചെന്നൈയിലെ തിരക്കേറിയ നഗരത്തില്‍ ഒരിക്കല്‍ താന്‍ ഒറ്റപ്പെട്ട് പോയിട്ടുണ്ടെന്നും ...

news

അതും ദിലീപിന്റെ മണ്ടയ്ക്ക്? മോഹന്‍ലാല്‍ ചിത്രത്തിന്റെ മോശം റിപ്പോര്‍ട്ടിന് പിന്നില്‍ ദിലീപോ?

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒന്നിച്ച ‘വെളിപാടിന്റെ പുസ്തകം’ തീയേറ്ററുകളില്‍ ...

Widgets Magazine Widgets Magazine