‘ആ പിശാചിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്’; വൈറലായി നടി മോഹിനിയുടെ വെളിപ്പെടുത്തല്‍ !

വ്യാഴം, 3 ഓഗസ്റ്റ് 2017 (17:51 IST)

actor mohini, cinema, latest news , മോഹിനി , സിനിമ
അനുബന്ധ വാര്‍ത്തകള്‍

ക്രിസ്ത്യന്‍ മതം സ്വീകരിച്ച് ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ചതിന്റെ കാരണം വെളിപെടുത്തി നടി മോഹിനി. കടുത്ത വിഷാദ രോഗത്തിന് അടിമയായ തനിക്ക് വീട്ടുജോലിക്കാരി നല്‍കിയ ബൈബിളാണ് വളരെ ആശ്വാസമായതെന്നും അത് വായിച്ചതിലൂടെ തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും മോഹിനി പറഞ്ഞു.
  
നല്ലൊരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും കൈനിറയെ സമ്പത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വിവാഹ ജീവിതം വേണ്ടന്ന് വയ്ക്കാന്‍ പലസമയത്തും തോന്നിയിരുന്നതായും പോണ്ടിച്ചേരി ഉപ്പളം സെന്റ് സേവേഴ്‌സ് പള്ളിയില്‍ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ മോഹിനി പറഞ്ഞു
 
യേശുക്രിസ്തുവാണ് തന്നില്‍ നിന്നും  പിശാചിനെ അകറ്റിയത്. ജീവിതത്തില്‍ ഒന്നിലും തനിക്ക് തൃപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ല. വിഷാദരോഗം കീഴടക്കിയ കാലത്ത് അതില്‍ നിന്ന് മോചനം നല്‍കിയത് ബൈബിളാണെന്നും നമ്മളിലെ പിശാചിനെ എതിര്‍ക്കാന്‍ യേശു കൂടെ വേണമെന്നും മോഹിനി പറയുന്നു.
 
മനസ് എന്തെന്നില്ലാതെ ആകുലപ്പെട്ട സമയത്ത് ഒരു പ്രളയത്തില്‍ അകപ്പെട്ടതായി സ്വപ്നം കണ്ടു. ഞാന്‍ ചെയ്ത പാപങ്ങളായിരുന്നു ആ പ്രളയം. അപ്പോള്‍ മറുകരയയില്‍ നിരവധി നായകന്‍മാരെ കണ്ടു. വിജയും അജിത്തും ഒക്കെ സുന്ദരന്‍മാരാണെന്ന് പലരും പറയുന്നുണ്ട്. 
 
എന്നാല്‍ അവരേക്കാള്‍ സുന്ദരനായ ഒരാളെയായിരുന്നു അന്ന് ഞാന്‍ കണ്ടത്. അയാളുടെ അടുത്തുള്ള ബോട്ടിലേക്ക് ആയാല്‍  വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നെന്നും മോഹിനി പറഞ്ഞു. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹിനി സിനിമ Cinema Actor Mohini Latest News

സിനിമ

news

‘ഒരു രാത്രി എന്റെ കൂടെ നില്‍ക്കൂ... നിനക്ക് വേണ്ടതിലേറെ പണം ഞാന്‍ തരാം’; അയാളുടെ വാക്കുകള്‍ കേട്ട ബോളിവുഡ് നടി ചെയ്തത്...

നിരന്തരം അശ്ലീല ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന പരാതിയുമായി ബോളിവുഡ് താരം. പുതിയ ...

news

മമ്മൂട്ടിയില്ല, ദുല്‍ക്കറുണ്ട്; മോഹന്‍ലാല്‍ ഇല്ല, ഫഹദ് ഉണ്ട് - പിന്നെ വേതാളവും സിദ്ദാര്‍ത്ഥ് അഭിമന്യുവും!

ഒരു സംവിധായകന്‍ ആഗ്രഹിച്ചാല്‍ ഇന്ത്യയിലെ ഏത് താരവും ഡേറ്റ് നല്‍കും. അത് മണിരത്നം എന്ന ...