ഹിന്ദി സിനിമയ്ക്ക് ഇനി പുതിയ സല്‍മാന്‍; സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍ !

വെള്ളി, 11 ഓഗസ്റ്റ് 2017 (12:02 IST)

മലയാള സിനിമയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന് ആരാധകര്‍ ഒരു പാടുണ്ട്. യുവതാരങ്ങള്‍ക്കിടയില്‍ ദുല്‍ഖര്‍ സല്‍മാന് ജനപ്രീതിയും കൂടുതലാണ്. അതിനാല്‍ തന്നെ താരത്തിന് സിനിമകളില്‍ നിരവധി ഓഫറുകള്‍ വരുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷകളിലും അവസരങ്ങള്‍ ഒരുപാടാണ്. എന്നാല്‍ ഇപ്പോല്‍ ദുല്‍ഖറിന്റെ ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. ദുല്‍ഖര്‍ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നാണ്. 
 
തമിഴില്‍ മുന്‍പ് ദുല്‍ഖര്‍ അഭിനയിച്ചിരുന്നെങ്കിലും ഇപ്പോള്‍ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയായിരുന്നു. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കാന്‍ പോകുന്നത്. 
 
അതേസമയം ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ‘കലി’ എന്ന തെലുങ്കിലേക്കെത്തുകയാണെന്ന വാര്‍ത്തയും വന്നിരുന്നു. മലയാള സിനിമയുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങാന്‍ പോവുയാണെന്നാണ് പുതിയ വാര്‍ത്തകള്‍. റോണി സ്‌ക്രുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

തന്നേക്കാള്‍ പ്രായം കൂടിയ മിയയെ വിവാഹം കഴിച്ച മണിയന്‍‌പിള്ള രാജുവിന്റെ മകന്റെ അവസ്ഥ?

മണിയന്‍‌പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ...

news

ഭാവനയുടെ മുന്‍പില്‍ അനില്‍ കപൂര്‍ മുട്ട് മടക്കി തൊഴുതു; വീഡിയോ വൈറലാകുന്നു

മലയാളത്തിന്റെ പ്രിയനടി ഭാവനയുടെ ഡാന്‍സിന് മുന്നില്‍ മുട്ടുമടക്കി അനില്‍ കപൂര്‍. രണ്ടാമത് ...

news

അച്ഛന് വേണ്ടി, ഒരു മകന്റെ സ്വപ്നം! - അതാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം

ആസിഫ് അലി നായകനായി എത്തുന്ന ‘തൃശ്ശിവ പേരൂര്‍ ക്ലിപ്തം’ എന്ന സിനിമ ഇന്ന് റിലീസാകുന്നു. ...