സൂര്യ ടിവിയില്‍ ദിലീപ് ഫെസ്റ്റിവല്‍ ‍!

ഞായര്‍, 30 ജൂലൈ 2017 (14:17 IST)

ദിലീപ് വിഷയം ആവശ്യത്തിലും അധികം കൈകാര്യം ചെയ്തതാണ് ചാനലുകാര്‍. ഇതു സംബന്ധിച്ച് ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇക്കാരണത്താലാണ് താരങ്ങള്‍ ഈ ഓണത്തിന് ചാനലുകാരുമായി സഹകരിക്കാത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍, ഓണവുമായി ബന്ധപ്പെട്ട് സൂര്യ ടി വിയിലെ സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുഴുവന്‍ ദിലീപ് സിനിമകളാണ്.
 
ദിലീപ് സിനിമയുടെ ഫെസ്റ്റിവലാണ് സൂര്യ ടിവിയില്‍ നടക്കുന്നത്. ദിലീപിന്റെ പേരു പറഞ്ഞാല്‍ തന്നെ റേറ്റിങ് കൂടുന്നുവെന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ജനപ്രിയ നായകന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ദിലീപ് സെപ്ഷ്യല്‍ മാറ്റിനി ബ്ലോക്ബസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ 3.30 നാണ് ആരംഭിയ്ക്കുന്നത്.
 
ദിലീപ് അറസ്റ്റിലായതിന് ശേഷം, ഒരു ദിവസം പോലും ദിലീപിന്റെ പേര് പറയാത്ത ചാനലുകളില്ല. ന്യൂസ് ചാനലുകള്‍ക്കും കോമഡി പരിപാടികള്‍ക്കും ദിലീപിനെ മതി. ഏത് ചാനല്‍ മാറ്റിയാലും അതിലെല്ലാം നിറഞ്ഞ് നില്‍ക്കുന്നത് ദിലീപ് ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'എന്നേപ്പോലുള്ള കുട്ടിയെ അറിയാമോ’? - അഞ്ജലി മേനോന് വേണ്ടി പൃഥ്വിരാജ് ചോദിക്കുന്നു

അഞ്ജലി മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന ചിത്രത്തില്‍ പൃഥ്വിരാജ് ...

news

സിനിമ കാണാന്‍ പോകുന്നവര്‍ സൂക്ഷിച്ചോ, ചിമ്പുവിന്റെ പുതിയ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട് !

ആരാധകര്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കാന്‍ കഴിയുന്ന സിനിമകള്‍ നിര്‍മ്മിക്കാനുള്ള ...

news

ഇതാണ് എ പടം, സെന്‍സര്‍ ബോര്‍ഡ് ഒഴുവാക്കിയ സംഭാഷണം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍

ആവശ്യത്തിനും അനാവശ്യത്തിനും എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ ...

news

ദിലീപിന്‍റെ വാര്‍ത്ത അറിയാനായി ടിവി വയ്ക്കാറില്ല, തെറ്റ് ചെയ്താല്‍ ശിക്ഷ എന്നായാലും ലഭിക്കും: മാമുക്കോയ

ദിലീപിന്റെ വാര്‍ത്തകള്‍ അറിയാനായി താന്‍ ടിവി വയ്ക്കാറില്ലെന്ന് നടന്‍ മാമുക്കോയ. തെറ്റ് ...