സസ്പെൻസുകൾ അവസാനിക്കുന്നില്ല, യെന്തിരൻ 2വിൽ വില്ലൻ അക്ഷയ് കുമാർ അല്ല!

ശനി, 4 നവം‌ബര്‍ 2017 (14:24 IST)

സ്റ്റൈൽമന്നൻ രജനികാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാം ഭാഗം 2.0യുടെ സസ്പെൻസുകൾ അവസാനിക്കുന്നില്ല. ചിത്രത്തിൽ ബോളിവുഡ് താരം വില്ലനായി എത്തുന്നു എന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ, പുതിയ റിപ്പോർട്ട് പ്രകാരം അക്ഷയ് കുമാർ അല്ല വില്ലൻ.
 
ചിത്രത്തിന്റെ പോസ്റ്ററിലുള്ള അക്ഷയ്കുമാറിന്റെ ഗെറ്റപ്പ് കണ്ട് അക്ഷയ്കുമാറായിരിക്കും വില്ലനെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഡോ. റിച്ചാര്‍ഡ് എന്ന കഥാപാത്രമാണ് അക്ഷയ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വില്ലനായി മറ്റൊരു താരമാണ് എത്തുകയെന്നാണ് റിപ്പോർട്ടുകൾ.
 
അടുത്ത വർഷം ജനുവരി 25 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. 450 കോടി മുതല്‍മുടക്കുമായി എത്തുന്ന ചിത്രത്തില്‍ എമി ജാക്‌സണ്‍ ആണ് നായിക. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിലായാണ് 2.0ന്റെ പ്രദര്‍ശനം.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പ്രണവിന്റെ ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ...

news

അത് നടക്കില്ല, കുഞ്ഞാലിമരയ്ക്കാർ ആയി മമ്മൂട്ടി മാത്രം! - പ്രിയദർശൻ പറയുന്നു

മലയാള സിനിമയിൽ രണ്ടു കുഞ്ഞാലി മരയ്ക്കാർ വേണ്ടെന്ന് സംവിധായകൻ പ്രിയദർശൻ ...

news

കുഞ്ഞാലിമരയ്ക്കാറിനു പിന്നാലെ മറ്റൊരു ബ്രാഹ്മാണ്ഡ ചിത്രം വരുന്നു - മാർത്താണ്ഡ വർമ!

ചരിത്രത്തെ കാൻവാസിൽ പകർത്താൻ ഒരുങ്ങുകയാണ് സംവിധായകർ. കർണൻ, രണ്ടാമൂഴം, കായംകുളം ...

news

പഴശ്ശിരാജക്കും ചന്തുവിനും ശേഷം ചരിത്രം കുറിക്കാൻ അവൻ എത്തുന്നു - കുഞ്ഞാലിമരയ്ക്കാർ!

ഇനി മെഗാസ്റ്റാറിന്‍റെ പുതിയ അവതാരം. പഴശ്ശിരാജയ്ക്ക് പിന്നാലെ ‘കര്‍ണന്‍’ ...

Widgets Magazine