സമാന്ത പറയുന്നത് സായി പല്ലവിയെ കുറിച്ച്, പക്ഷേ ആരാധകര്‍ ‘പൊക്കുന്നത്’ സമാന്തയെ! - ഇതെന്ത് അതിശയം

ബുധന്‍, 2 ഓഗസ്റ്റ് 2017 (11:36 IST)

അനുബന്ധ വാര്‍ത്തകള്‍

സിനിമയില്‍ പൊതുവേ അസൂയ, ജാഡ എന്നിവയൊക്കെ ഉള്ള താരങ്ങള്‍ ഉണ്ട്. സഹതാരങ്ങളുടെ അഭിനയത്തിലും വളര്‍ച്ചയും അസൂയപ്പെടുന്നവര്‍. എന്നാല്‍ അക്കൂട്ടത്തില്‍ നിന്നും വളരെ വ്യത്യസ്തയാണ് തെന്നിന്ത്യന്‍ സുന്ദരി സമാന്ത. പൊതുവെ സഹതാരത്തിന്റെ അഭിനയം ഇഷ്ടപെട്ടാല്‍ നടന്മാരാണ് അഭിപ്രായം പറയുക. നടിമാര്‍ ഇങ്ങനെ പ്രതികരിക്കുന്ന കൂട്ടത്തിലല്ല. 
 
ഇപ്പോഴിതാ സായി പല്ലവിയെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് സമാന്ത. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് അഭിമുഖമായ സായി പല്ലവിയെ ട്വിറ്ററിലൂടെയാണ് പ്രശംസിച്ചത്. ഫിദയില്‍ എല്ലാം സായി പല്ലവിയാണെന്ന് സമാന്ത പറയുന്നു. ഇനി മുതല്‍ സായി പല്ലവി ഉള്ള സിനിമകള്‍ എല്ലാം താന്‍ കാണുമെന്നും സമാന്ത ട്വീറ്റ് ചെയ്തു. സമാന്തയ്ക്ക് നന്ദി പറഞ്ഞ് സായി പല്ലവിയും ട്വിറ്ററിലെത്തി.
 
സായി പല്ലവിയുടെ അഭിനയത്തെ പ്രശംസിച്ച സമാന്തയെ ആരാധകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇങ്ങനെയൊരു ട്വീറ്റ് ഇടാന്‍ തോന്നിയത് സമാന്തയുടെ നല്ല മനസ്സ് ആണെന്നും ആരാധകര്‍ പറയുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സായി പല്ലവി സമാന്ത സിനിമ Samantha Cinema Fidah ഫിദ Sai Pallavi

സിനിമ

news

എന്നേക്കാള്‍ ഇരട്ടി പ്രായമുള്ള മമ്മൂക്കയോടോ മോഹന്‍ലാലിനോടോ പറയാന്‍ പറ്റുമോ? - പത്മപ്രിയ ചോദിക്കുന്നു

ഒരു സിനിമ സെറ്റില്‍ കുറച്ച് മാത്രമേ സ്ത്രീകള്‍ ഉണ്ടാകുകയുള്ളുവെന്നും പലപ്പോഴും ...

news

മാജിക്കല്‍ റിലയിസവുമായി മൂത്തോന്‍ ! നിവിന്‍ ചിത്രത്തിന്റെ പ്രത്യേകത ഇതാണ്!

മിനിമം ഗ്യാരണ്ടിയുള്ള നടനാണ് നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ ...

news

ഐറ്റം സോങ് ചിത്രീകരണം നടക്കുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് നടി !

ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍. ...

news

പൃഥ്വിരാജിനെയും ആന്‍റണി പെരുമ്പാവൂരിനെയും പൊലീസ് ഫോണില്‍ വിളിക്കും; ചോദ്യം ചെയ്യില്ല

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെയും നിര്‍മ്മാതാവ് ആന്‍റണി ...