വിജയ് 62 - സംവിധാനം എ ആര്‍ മുരുഗദോസ്; കഥ ഇതാണ്!

ബുധന്‍, 25 ജനുവരി 2017 (18:24 IST)

Widgets Magazine
Vijay, Ajith, A R Murugadoss, A R Rahman, Mammootty,  വിജയ്, അജിത്, എ ആര്‍ മുരുഗദോസ്, എ ആര്‍ റഹ്‌മാന്‍, മമ്മൂട്ടി

ഇളയദളപതി വിജയ് നായകനാകുന്ന അടുത്ത സിനിമ - അതായത് വിജയ് 61 - സംവിധാനം ചെയ്യുന്നത് അറ്റ്‌ലീ ആണ്. ആ സിനിമയുടെ വിശേഷങ്ങള്‍ വായനക്കാര്‍ക്ക് ഒരുവിധം അറിയാം. ‘തെരി’ക്ക് ശേഷം വിജയ് - അറ്റ്‌ലീ കൂട്ടുകെട്ട് വീണ്ടും വരികയാണ്. ജ്യോതിക, കാജല്‍ അഗര്‍‌വാള്‍, സമാന്ത, വടിവേലു, എസ് ജെ സൂര്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
 
ഇപ്പോള്‍ പങ്കുവയ്ക്കാനുള്ളത് വിജയ് 62നെ കുറിച്ചുള്ള വാര്‍ത്തയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് സാക്ഷാല്‍ എ ആര്‍ മുരുഗദോസ് ആയിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് മുരുഗദോസ് തന്നെ അറിയിക്കുന്നത്.
 
തുപ്പാക്കി, കത്തി എന്നീ മെഗാഹിറ്റുകള്‍ക്കും മേലെ നില്‍ക്കുന്ന ഒരു സിനിമയ്ക്കാണ് മുരുഗദോസും വിജയും വീണ്ടും ഒന്നിക്കുന്നത്. ഈ സിനിമയില്‍ ഒരു സീരിയല്‍ കില്ലറെ വേട്ടയാടുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് വിജയ് വേഷമിടുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.
 
മാത്രമല്ല, ഈ ചിത്രത്തിന് എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുമെന്നും സൂചനയുണ്ട്. എ ആര്‍ മുരുഗദോസ് - എ ആര്‍ റഹ്‌മാന്‍ ടീം ഇതിന് മുമ്പ് ഒരുമിച്ചത് ഗജിനിയുടെ ഹിന്ദി പതിപ്പിനുവേണ്ടി മാത്രമാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

യോദ്ധ 2 ഇനി വരില്ല, കാരണം മോഹന്‍ലാലോ ജഗതിയോ അല്ല!

തൈപ്പറമ്പില്‍ അശോകനും അരശും‌മൂട്ടില്‍ അപ്പുക്കുട്ടനും വീണ്ടും വരുമോ? മലയാള സിനിമയിലെ ...

news

വിജയ് ചിത്രമാണെങ്കിലും രക്ഷയില്ല; ഭൈരവ കേരളത്തില്‍ തകര്‍ന്നടിഞ്ഞു!

മലയാള സിനിമകളൊന്നും പ്രദര്‍ശിപ്പിക്കാതെ അനിശ്ചിതകാല സമരം തുടര്‍ന്നപ്പോള്‍ ആ സമരം ...

news

സത്യന്‍ - ശ്രീനി ടീമിന്‍റെ ‘പുതിയ സന്ദേശം’; മോഹന്‍ലാല്‍ നായകന്‍ !

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. ...

news

പത്‌മരാജന്‍റെ ‘സീസണ്‍’ - ജീവിതവും മരണവും കൂടിക്കുഴഞ്ഞ ചിത്രം!

സീസണ്‍. മലയാള സിനിമ അതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു പ്രമേയമായിരുന്നു പത്മരാജന്‍ ആ ...

Widgets Magazine