Widgets Magazine Widgets Magazine
Widgets Magazine

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; ആദ്യ അങ്കം പ്രമുഖ നടിക്കെതിരെ!

തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:52 IST)

Widgets Magazine

മലയാളികളുടെ പ്രിയനായിക വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കേരള രാഷ്ട്രീയത്തിലേക്കല്ല മറിച്ച് തെലുങ്ക് രാഷ്ട്രീയത്തിലേക്കാണ് വാണി വിശ്വനാഥ് ഇറങ്ങുന്നത്. ഒരു പ്രമുഖ തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ പ്രിയ നായിക കൂടിയാണ് വാണി വിശ്വനാഥ്. വിവാഹത്തോടെയാണ് താരം അഭിനയത്തില്‍ നിന്നും വിടപറഞ്ഞത്. പിന്നീട് തിരിച്ചെത്തിയെങ്കിലും അത്ര സജീവമായില്ല. ഇതിനിടയിലാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍, ഇതുവരെ വാണി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
 
തെലുഗു ദേശം പാര്‍ട്ടിക്കായാണ് വാണി വിശ്വനാഥ് മത്സരിക്കുന്നതെന്നാണ് സൂചനകള്‍. മുന്‍ നടിയും വൈ എസ് ആര്‍ കോണ്‍ഗ്രസ് എം എല്‍ എയുമായ രോജയ്ക്കെതിരെയാകും വാണി മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അതെ, കുഞ്ഞുണ്ണി കുണ്ഠിതനാണ്! - ഇത് ഒരു പ്രിന്‍സ് ജോയി സ്വപ്നം!

സിനിമ എന്നത് നടന്റെ മാത്രം സൃഷ്ടിയല്ല - സംവിധായകന്റെ കൂടി മേഖലയാണ്. യൂത്ത് ഐക്കണ്‍ സണ്ണി ...

news

നിവിനെ അറിയില്ലെന്ന് പറഞ്ഞാല്‍ അത്ര വിഷമിക്കാനൊന്നുമില്ല, മമ്മൂട്ടിയും മോഹന്‍ലാലും ആരാ? - ശാന്തി കൃഷ്ണ ചോദിക്കുന്നു

നീണ്ട വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാന്തി കൃഷ്ണ മലയാളത്തില്‍ അഭിനയിച്ച ചിത്രമാണ് ...

news

പതിനാറാം വയസ്സില്‍ എന്നെ പീഡിപ്പിച്ചത് നടന്‍ ആദിത്യ പഞ്ചോളിയാണ്, സെറീന വഹാബിന്റെ ഭര്‍ത്താവ്!

ബോളിവുഡിലെ മിന്നുംതാരമാണ് കങ്കറ റാണാവത്ത്. ദേശീയ പുരസ്കാരങ്ങള്‍ വെട്ടിപ്പിടിച്ച കങ്കണ ...

news

ഷെയ്പില്‍ സാരി ഉടുക്കുന്നത് ഭംഗി കൂട്ടും, സുചിത്രയ്ക്ക് പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ട്: മോഹന്‍ലാല്‍

സാരിയുടുക്കുന്നത് ഒരു കലയാണെന്നും നല്ല ഭംഗിയില്‍ സാരിയുടുക്കാന്‍ താന്‍ സുചിത്രയെ (ഭാര്യ) ...

Widgets Magazine Widgets Magazine