ലണ്ടന്‍ ജീവിതം നിവിന്‍ പോളിയെ വല്ലാതെ തളര്‍ത്തി!

ചൊവ്വ, 8 ഓഗസ്റ്റ് 2017 (16:49 IST)

ഓണത്തിന് റിലീസ് ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. ചിത്രത്തിലെ പ്രധാനതാരങ്ങളുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ നിവിന്‍ പോളിയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
 
ലണ്ടന്‍ ജീവിതം തന്നെ വല്ലാതെ തളര്‍ത്തിയിരിക്കുന്നു എന്ന് പറഞ്ഞ് തളര്‍ന്ന് കിടക്കുന്ന കുര്യന്‍ ചാക്കോയുടെ ചിത്രമാണ് നിവിന്‍ പുറത്ത് വിട്ടിരിക്കുന്നത്. കുര്യന്‍ ചോക്കോയെന്നാണ് നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നിവിന്റെ മാതാപിതാക്കളായി ലാലും ശാന്തി കൃഷ്ണയും അഭിനയിക്കുന്നു.
 
ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. ചിത്രം ഒരു ഫാമിലി എന്റര്‍‌ടെയ്ന്മെന്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം നടി ശാന്തി കൃഷ്ണ അഭിനയിക്കുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ഐശ്വര്യ ലക്ഷ്മിയും അഹാന കൃഷ്ണയുമാണ് ചിത്രത്തിലെ നായികമാര്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മുപ്പതുകാരനായ മോഹന്‍ലാല്‍ വരുന്നു, ഇനി പുലിയെപ്പോലെ കുതിക്കും!

താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി എന്ത് റിസ്കും എടുക്കുന്ന താരമാണ് മോഹന്‍ലാല്‍. ...

news

'മോഹന്‍ലാല്‍ വാക്കുപാലിച്ചില്ല’ - മരിക്കുവോളം ആ സംവിധായകന്‍ പറയുമായിരുന്നു

ബാലു കിരിയത്ത് ആദ്യമായി സംവിധാനം ചെയ്ത ‘തകിലു കൊട്ടാമ്പുറം’ എന്ന ചിത്രത്തില്‍ പ്രേം ...

news

ഓവിയയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് ചിമ്പു?

തമിഴ് സിനിമാലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഓവിയ എന്ന മലയാളി പെണ്‍‌കുട്ടിയുടെ കഥയാണ്. ...