മോനെ "മഹാനായ" പ്രസന്ന കുട്ടാ... ചത്തു മണ്ണടിഞ്ഞാൽ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്ന നീ, ഒരുപിടി മണ്ണാ..., കീപ്പ് ഇന്‍ മൈന്‍ഡ് !; പ്രസന്ന മാസ്റ്റര്‍ക്ക് കിടിലന്‍ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

ചാനല്‍ പരിപാടിക്കിടയില്‍ കളിയാക്കിയ പ്രസന്ന മാസ്റ്ററിന് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

Santhosh Pandit,  Prasanna master,  ഡി 4 ജൂനിയര്‍ സീനിയര്‍,  സന്തോഷ് പണ്ഡിറ്റ്,  സന്തോഷ് പണ്ഡിറ്റ്
സജിത്ത്| Last Modified ബുധന്‍, 26 ജൂലൈ 2017 (18:06 IST)
ചലച്ചിത്രവ്യവസായത്തിന്റെ ഭാഗമാകാതെ തന്നെ തന്റേതായ രീതികളില്‍ സിനിമകള്‍ ഒരുക്കിയ വ്യക്തിയാണ്
സന്തോഷ് പണ്ഡിറ്റ്. 2011ല്‍ ‘കൃഷ്ണനും രാധയും’ എന്ന തന്റെ ആദ്യചിത്രവുമായി വന്നതോടെയാണ് അദ്ദേഹത്തിന് പല കോണുകളില്‍ നിന്നും രൂക്ഷമായ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടിവന്നത്. പല മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തെ ചര്‍ച്ചകള്‍ക്ക് വിളിച്ചിരുത്തി അപമാനിച്ച് റേറ്റിംഗ് കൂട്ടാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു.

കാഴ്ചക്കാരെ കൂട്ടാനായി മറ്റ് മരുന്നുകളൊന്നുമില്ലെങ്കില്‍ അറ്റ കൈക്ക് സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കാം എന്ന മനോഭാവത്തില്‍ തന്നെയാണ് ഇപ്പോഴും ഇവിടെയുള്ള പല മാധ്യമങ്ങളും. ഇപ്പോള്‍ ഇതാ തങ്ങളുടെ ഡാന്‍സ് റിയാലിറ്റി ഷോയുടെ പ്രൊമോഷണല്‍ വീഡിയോയ്ക്ക് ആളെ കൂട്ടാന്‍ സന്തോഷ് പണ്ഡിറ്റിനെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പരിഹസിച്ച മഴവില്‍ മനോരമയ്ക്കെതിരേ പ്രതിഷേധമുയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ.

മഴവില്‍ മനോരമയുടെ ഡാന്‍സ് റിയാലിറ്റി ഷോയായ ‘ഡി 4 ജൂനിയര്‍ സീനിയറി’ലാണ് സന്തോഷ് പണ്ഡിറ്റിന്റെ അസാന്നിധ്യത്തില്‍ അവതാരകരെല്ലാം കൂടി അദ്ദേഹത്തെ പരിഹസിക്കുന്നത്. നടി പ്രയാഗ മാര്‍ട്ടിന്‍ അതിഥിയായെത്തിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയാണ് മഴവില്‍ മനോരമ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തുകയും ചെയ്തു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

മോനെ " മഹാനായ " പ്രസന്ന കുട്ടാ.... ഏലൂർ ജോർജ് ആകരുത്... എന്തോ എനിക്കു ജനിച്ചപ്പോൾ
ഇ്രതക്കുള്ള സൗന്ദരൃമേ ദെെവം തന്നുള്ളു...(അത് എന്ടെ കുറ്റമല്ല) എല്ലാവർക്കും തന്നെപ്പോലെ "Hrithik Roshan "
ആകുവാൻ പറ്റുമോ...എന്തായാലും ചത്തു മണ്ണടിഞ്ഞാൽ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹന്കരിക്കുന്ന
നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ...ഒരുപിടി ചാരമാണ്... ചത്താൽ എന്ടേയും നിന്ടേയും ഒക്കെ പേരൊന്നാ..dead body..keep in mind...(ഏതായാലും prasanna...ഇങ്ങനൊരുത്തൻ ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിഞ്ഞു...അതൊരു നേട്ടമാണേ...)"കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന പരൽ മീനുകൾ വാ പൊളിച്ചിട്ടു കാരൃമില്ല..." ( dialogue from Urukku Satheesan) വർണ്ണ വിവേചനം ...RACISM..എന്നത് നമ്മുടെ നാട്ടിൽ അടുത്തൊന്നും അവസിനീക്കുവാൻ പോകുന്നില്ല...ചിന്തിക്കൂ...Black colour...എന്നത് എപ്പോഴും ..മോശം, bad luck എന്നതിനെ represent ചെയ്യുന്നു... White Colour...എപ്പോഴും നല്ലതിനെ മാ്രതം , നന്മയുടെ only represent ചെയ്യുന്നു..eg...marriage , etc... Criminals നെ Black List ൽ പെടുത്തും....ഒരിക്കലും White List ൽ പെടുത്തുന്നില്ല...കാരണം Black ആയ എല്ലാം മോശമാണ്രതേ...
Film നായകൻ സുന്ദര കുട്ടപ്പൻ , വില്ലന്മാരെല്ലാം കറുത്തവർ..കഷ്ടം... കറുത്തവരൊക്കെ തെറ്റ് ചെയ്യാനായ് ജീവിക്കുന്നവരാണോ ?

_"Racism will never end as long as white cars are still using black tyres. Racism will never end if people still use black to symbolise bad luck and white for peace. Racism will never end if people still wear white clothes to weddings and black clothes to funerals.
Racism will never end as long as those who don't pay their bills are blacklisted not white listed. Even when playing snooker, you haven't won until you've sunk the black ball, and the white ball must remain on the table! But I don't care, as long as I'm still using white toilet paper to wipe my black ass, I'm happy."...by Robert Mugabe
Pl comment... By..Santhosh Pandit.. (ഉരുക്കെടാ..)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :