മിയ ഖലീഫ മലയാളത്തിലേക്ക്? ഇനി വെറും 7 ദിവസം!

ബുധന്‍, 1 നവം‌ബര്‍ 2017 (09:33 IST)

ലോകോത്തര പോണ്‍ സ്റ്റാര്‍ മലയാളത്തിലേക്ക് വരുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലാണ് മിയ ആരാധകരെ ത്രസിപ്പിക്കാനെത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി ഒമർ നേരിട്ടെത്തി.
 
ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
മിയ ഖലീഫ മലയാളത്തിലേക്ക് വരുമോ എന്ന് തുടങ്ങിയ സന്ദേശങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ് എന്റെ ഇൻബോക്സ്. ചങ്ക്സ് 2 ദ കൺക്ലൂഷൻ എന്ന സിനിമയിലേക്ക് മിയയെ എത്തിക്കുന്നതിനായി ഒരു ബോളിവുഡ് കമ്പനിയുമായി സംസാരിച്ചു. 
 
കമ്പനിയുമായി സംസാരിച്ച് ഞങ്ങൾ ഒരു ധാരണയിൽ എത്തി. ഒരു ആഴ്ചയ്ക്കകം അവർ മിയയുമായി സംസാരിച്ച് ഡേറ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദമായി അറിയിക്കാമെന്ന് പറഞ്ഞിരിക്കുകയാണ്. മലയാളത്തിലേക്കുള്ള മിയയുടെ അരങ്ങെറ്റത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കാൻ ഒരാഴ്ച കൂടി കാത്തിരിക്കണം. ഇക്കാര്യത്തിൽ അവസാന സ്ഥിരീകരണത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
 
ചങ്ക്‌സിന്റെ തിരക്കഥ എഴുതിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. വരുന്ന ഓണത്തിനായിരിക്കും ചങ്ക്‌സ് 2: ദി കണ്‍ക്ലൂഷന്‍ തീയ്യറ്ററുകളിലേക്കെത്തുക. അഡള്‍ട്ട് കോമഡി വിഭാഗത്തില്‍ തീയ്യറ്ററിലെത്തിയ ചങ്ക്സ് കോടികളാണ് ബോക്സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്.  
 
ആദ്യഭാഗത്തിലെ നായകനായ ബാലു വര്‍ഗിസ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായകനെന്നാണ് സൂചന. ലെബനീസിലാണ് ജനിച്ചതെങ്കിലും ഇരുപത്തിനാലുകാരിയായ മിയ ഖലീഫ 2000 മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. 2014 -15 വര്‍ഷത്തോടെയാണ് ഇവര്‍ പോണ്‍സ്റ്റാറായി മാറിയത്. ഹിജാബ് ധരിച്ചുകൊണ്ട് പോണ്‍ വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടതിന് മിയയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മണിയുടെ ജീവിതവുമായി 'ചാലക്കുടിക്കാരൻ ചങ്ങാതി' എത്തുന്നു, തുടക്കം കുറിക്കാൻ മമ്മൂട്ടിയും

അന്തരിച്ച പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി സിനിമ ഒരുക്കുന്നതായി സംവിധായകൻ വിനയൻ ...

news

മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണ്, അതാണ് എനിക്ക് പ്രചോദനമായത്; വെളിപ്പെടുത്തലുമായി കുളപ്പുള്ളി ലീല

മലയാള സിനിമയിലെ മിക്ക സൂപ്പര്‍താരങ്ങളേയും തെറിവിളിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ച നടിയാണ് ...

news

ദുൽഖർ സൽമാൻ ചെയ്തതാണ് ചങ്കൂറ്റം: മീരാ വാസുദേവൻ

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിലെ ഇമ്രാൻ എന്ന കഥാപാത്രത്തെ ദുൽഖർ സൽമൻ മികച്ചതാക്കി. ...

news

‘രണ്ടാമൂഴം എന്തായി?’ - ഇങ്ങനെ ചോദിക്കുന്നവര്‍ ജനുവരി 19 വരെ കാത്തിരിക്കൂ...

‘രണ്ടാമൂഴം’ എന്ന എം‌ടി കൃതി സിനിമയാകുന്നു എന്ന് ആദ്യവാര്‍ത്ത വന്നതുമുതല്‍ അത് എന്ന് ...