Widgets Magazine Widgets Magazine

മാസ് ഹിറ്റ് ഗ്രേറ്റ്ഫാദര്; തകര്‍ത്തത് റെക്കോര്‍ഡുകള്‍ മാത്രമല്ല, ചില വിശ്വാസങ്ങള്‍ കൂടിയാണ്!

ബുധന്‍, 10 മെയ് 2017 (12:45 IST)

Widgets Magazine
Mammootty, The Great Father, TGF, Haneef Adeni, Arya, Puthan Panam, Renjith, മമ്മൂട്ടി, ദി ഗ്രേറ്റ് ഫാദര്‍, ഹനീഫ് അദേനി, സ്നേഹ, ആര്യ, പുത്തന്‍‌പണം, രഞ്ജിത്

ഒരു തകര്‍പ്പന്‍ ഹിറ്റിന് എന്തൊക്കെ ചേരുവകള്‍ വേണം? അഞ്ചോളം സംഘട്ടന രംഗങ്ങള്‍, മൂന്ന് നൃത്തരംഗങ്ങള്‍, ഐറ്റം ഡാന്‍സ്, കാര്‍ ചേസ് എന്നൊക്കെ ചിന്തിക്കാം അല്ലേ? എന്നാല്‍ അത്തരം ചേരുവകളിലല്ല വിജയം മറഞ്ഞിരിക്കുന്നതെന്ന് തെളിയിച്ച സിനിമയായിരുന്നു ദി ഗ്രേറ്റ്ഫാദര്‍.
 
ഗ്രേറ്റ്ഫാദറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഇല്ല എന്നല്ല, ഏറ്റവും ആവശ്യമായ രംഗങ്ങളില്‍, ഏറ്റവും മിതമായി. എന്നാല്‍ ഏവരെയും ത്രസിപ്പിക്കുന്ന രീതിയില്‍. കാര്‍ ചേസ് ഉണ്ട്, അത്യാവശ്യത്തിന് മാത്രം. നായകന്‍റെ വമ്പന്‍ നൃത്തരംഗങ്ങളൊന്നുമില്ല, നല്ല പാട്ടുകള്‍ ഉണ്ട്. അത്രമാത്രം.
 
മനസില്‍ തൊടുന്ന ഒരു കഥയായിരുന്നു ഗ്രേറ്റ്ഫാദറിന്‍റെ മുതല്‍ക്കൂട്ടും തുറുപ്പുചീട്ടും. മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോള്‍ മലയാള പ്രേക്ഷകന്‍റെ നെഞ്ചകം നീറി. അതായിരുന്നു സംവിധായകന്‍ ഹനീഫ് അദേനി തൊട്ടറിഞ്ഞ പള്‍സ്.
 
പടം മലയാളത്തിലെ വമ്പന്‍ ഹിറ്റായി മാറിയപ്പോള്‍, ആ വിജയം എങ്ങനെ സംഭവിച്ചു എന്നത് പഠനവിഷയമാക്കുന്നവര്‍ അമ്പരന്നുപോകുന്നതും അവിടെയാണ്. ലോബജറ്റ് ചിത്രം പണക്കൊഴുപ്പുകൊണ്ടോ വി എഫ് എക്സ് മാജിക്കുകൊണ്ടോ അല്ല, നെഞ്ചില്‍ തൊട്ട കഥ പറഞ്ഞാണ് ചരിത്രം കുറിച്ചത്. ഗ്രേറ്റ്ഫാദറിന്‍റെ വിജയം കൂടുതല്‍ ഗ്രേറ്റ് ആയി തോന്നുന്നതും അതുകൊണ്ടുതന്നെ.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഗ്രേറ്റ്ഫാദര്‍ ഒരു തുടക്കമായിരുന്നു, മമ്മൂട്ടിയുടെ കിടിലന്‍ നീക്കങ്ങള്‍ !

ഈ വര്‍ഷം മമൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ്. ദി ഗ്രേറ്റ്ഫാദര്‍ എന്ന ...

news

മമ്മൂട്ടിയോട് പറഞ്ഞ കഥ അടിപൊളിയായിരുന്നു, പടമിറങ്ങിയപ്പോഴോ?

മമ്മൂട്ടിയുടെ കരിയറില്‍ കയറ്റിറക്കങ്ങള്‍ പതിവാണ്. വമ്പന്‍ ഹിറ്റുകളും വന്‍ തകര്‍ച്ചകളും ...

news

മമ്മൂട്ടിയുമായല്ല, ഇനി മോഹന്‍ലാലുമായാണ് കൂട്ട് - ഷാഫി ഒരുങ്ങിത്തന്നെ!

ഹ്യൂമര്‍ സബ്ജക്ടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ സംവിധായകനാണ് ഷാഫി. ഇന്‍ഡസ്ട്രി ...

news

സിഐഎയിൽ മിന്നിത്തിളങ്ങിയത് ദുൽഖറല്ല, അത് ഫഹദ് ഫാസിൽ ആണ്!

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ) ...

Widgets Magazine Widgets Magazine