മാസ് ത്രില്ലറുമായി മോഹന്‍ലാല്‍, രണ്‍ജിയുടെ തീപ്പൊരി ഡയലോഗുകള്‍; ഷാജിയുടെ തകര്‍പ്പന്‍ മേക്കിംഗ്!

വെള്ളി, 19 മെയ് 2017 (14:29 IST)

Widgets Magazine
Mohanlal, Shaji Kailas, Renji Panicker, Renith, Mammootty, മോഹന്‍ലാല്‍, ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, രഞ്ജിത്, മമ്മൂട്ടി

അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം മലയാളസിനിമയിലെ ഈ വമ്പന്‍ ടീം വീണ്ടും എത്തുമ്പോള്‍ നായകന്‍ മോഹന്‍‌ലാലാണ്. കൊച്ചി അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സിനിമ നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. 
 
വിന്‍‌സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥന്‍, കണ്ണന്‍ നായര്‍, ഹരിയണ്ണ, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ സൂപ്പര്‍ അധോലോക നായകന്‍‌മാരെ അനശ്വരമാക്കിയ താരമാണ് മോഹന്‍ലാല്‍. ആ‍ ശ്രേണിയിലേക്കാണ് പുതിയ ചിത്രവുമായി ഷാജി കൈലാസ് എത്തുന്നത്. ബിഗ് ബജറ്റിലാണ് ഈ പ്രൊജക്ട് ഒരുങ്ങുന്നത്. നേരത്തേ മമ്മൂട്ടി - മോഹന്‍ലാല്‍ സിനിമയായി പ്ലാന്‍ ചെയ്ത പ്രൊജക്ടാണിത്. 
 
രണ്‍‌ജി പണിക്കരുടെ തീ പാറുന്ന ഡയലോഗുകളാല്‍ സമ്പന്നമായിരിക്കും ഈ സിനിമ. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
 
രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന സിനിമയില്‍ ഇത് രണ്ടാം തവണയാണ് മോഹന്‍ലാല്‍ നായകനാകുന്നത്. നേരത്തേ പ്രജ എന്ന സിനിമയിലാണ് ഇവര്‍ ഒന്നിച്ചത്. ജോഷിയാണ് ആ സിനിമ ഒരുക്കിയത്.
 
ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലിഭായ്, റെഡ് ചില്ലീസ് എന്നിവയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മൈക്കിള്‍ ഇടിക്കുള സ്നേഹിക്കുന്ന അധ്യാപകന്‍, മോഹന്‍ലാലിന്‍റെ ഗംഭീരപ്രകടനം ഓണത്തിന് കാണാം!

വമ്പന്‍ വിജയങ്ങളുടെ ആഘോഷകാലമാണ് മോഹന്‍ലാലിന്. ഒട്ടേറെ വലിയ പ്രൊജക്ടുകള്‍ കാത്തിരിക്കുകയും ...

news

'സുരഭി, നീ ഇതുവരെ എത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ട് ?'; ആ ചോദ്യത്തിന് താരം നല്‍കിയ മറുപടിയില്‍ പകച്ച് ആരാധകര്‍ !

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സുരഭി ലക്ഷ്മി. ...

news

മമ്മൂട്ടി എഡ്ഡിയാകുന്ന ‘മാസ്റ്റര്‍‌പീസ്’ ഓണത്തിനില്ല!

മോഹന്‍ലാലിന്‍റെ ലാല്‍‌ജോസ് ചിത്രവും മമ്മൂട്ടിയുടെ മാസ്റ്റര്‍‌പീസ്(എഡ്ഡി) എന്ന അജയ് ...

news

"അവന് കുമ്മട്ടിക്കാ ജ്യൂസ് കൊടുത്തേ" - മമ്മൂട്ടി സൌബിനെ കൈയോടെ പിടിച്ചു!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘മഹേഷിന്‍റെ പ്രതികാരം’. മികച്ച ...

Widgets Magazine