മാജിക്കല്‍ റിലയിസവുമായി മൂത്തോന്‍ ! നിവിന്‍ ചിത്രത്തിന്റെ പ്രത്യേകത ഇതാണ്!

ബുധന്‍, 2 ഓഗസ്റ്റ് 2017 (10:16 IST)

അനുബന്ധ വാര്‍ത്തകള്‍

മിനിമം ഗ്യാരണ്ടിയുള്ള നടനാണ് നിവിന്‍ പോളി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ നിവിന്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിവിന്‍ പോളിക്ക് ഒരു പ്രത്യേക കഴിവുണ്ട്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായിക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യാഥാര്‍ത്ഥ്യവും മാജിക്കല്‍ റിയലിസവും ചേര്‍ന്ന സിനിമയാണ് ഇതെന്ന് നിവിൻ തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനിടെ ചിത്രത്തെ കുറിച്ച് പുതിയ വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുകയാണ്.
 
തന്റെ സഹോദരനെ അന്വേഷിച്ച് പോവുന്ന ലക്ഷദ്വീപിലുള്ള ബാലന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയ്ക്ക് വേണ്ടി പ്രമുഖ സംവിധായകന്റെ കീഴില്‍ നിവിന്‍ പോളി അഭിനയ പഠനത്തിന് പോയിരുന്നതും വാര്‍ത്തയായിരുന്നു. അടുത്തൊരു അഭിമുഖത്തിനിടെ നിവിന്‍ പോളിയാണ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്.
 
ചിത്രത്തിന് വേണ്ടി പ്രശസ്ത അഭിനയ പരിശീലകന്റെ കീഴില്‍ നിവിൻ അഭിനയം പരിശീലിച്ചു. ശരീര ഭാഷയെക്കുറിച്ചും കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കണമെന്നതിനെക്കുറിച്ചും നിവിന്‍ പോളി പരിശീലനം നേടി. അതുല്‍ മോറിയ എന്ന പ്രശശ്ത പരിശീലകന്റെ കീഴില്‍ നിന്നാണ് നിവിന്‍ പോളി അഭിനയ പഠനം പൂര്‍ത്തിയാക്കിയത്. 
 
ബോളിവുഡ് ഹിറ്റ് സംവിധായകൻ അനുരാഗ് കശ്യപും സംവിധായകനും ഗീതുവിന്റെ ഭർത്താവുമായ രാജീവ് രവിയും ഉൾപ്പെടെയുള്ളവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. അജിത് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. മികച്ച പിന്നണി പ്രവര്‍ത്തനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ നിവിന്‍ പോളി മൂത്തോന്‍ ഗീതു മോഹന്‍‌ദാസ് Cinema Moothon Nivin Pauly Geethu Mohandas

സിനിമ

news

ഐറ്റം സോങ് ചിത്രീകരണം നടക്കുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് നടി !

ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍. ...

news

പൃഥ്വിരാജിനെയും ആന്‍റണി പെരുമ്പാവൂരിനെയും പൊലീസ് ഫോണില്‍ വിളിക്കും; ചോദ്യം ചെയ്യില്ല

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെയും നിര്‍മ്മാതാവ് ആന്‍റണി ...

news

ദിലീപിനെയും ആ നടിയെയും പിടിച്ചുമാറ്റിയത് താനാണെന്ന് സിദ്ദിക്ക്

അവരെ പിടിച്ചുമാറ്റിയത് താനാണെന്ന് നടന്‍ സിദ്ദിക്ക് പൊലീസിന് മൊഴി നല്‍കി. അന്ന് ...

news

കല്ല്യാണം കഴിഞ്ഞ് പതിനെട്ടു വര്‍ഷമായിട്ടും ഒരു നെയില്‍ പോളിഷ് പോലും ഞാന്‍ വാങ്ങിയിട്ടില്ല: ആനി പറയുന്നു

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. പുതുമുഖമായി ...