മലയാള സിനിമയിൽ ഇതാദ്യം! ആ റെക്കോർഡ് ഇനി മമ്മൂട്ടിക്ക് സ്വന്തം!

ശനി, 4 നവം‌ബര്‍ 2017 (14:52 IST)

മമ്മൂട്ടിയെ നായകനാക്കി അജയ് വാ‍സുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രം ഡിസംബറിൽ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് സംവിധായകന്‍ പറയുന്നു.
 
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം തീറ്ററിലെത്താൻ ഇനിയും 50 ലേറെ ദിവസങ്ങൾ ബാക്കി എങ്കിൽ കൂടി ഇതുവരെ ചാർട്ട് ചെയ്യപ്പെട്ടത് 60ലധികം ഫാൻസ് ഷോകൾ. 230ഓളം തിയേറ്ററിൽ റീലീസ് ചെയ്യുമെന്നാണ് സൂചനകൾ. 
 
ഇപ്പോഴിതാ, മലയാള സിനിമകൾ ഇതുവരെ സ്വന്തമാക്കാത്ത ഒരു റെക്കോർഡ് നേടിയിരിക്കുകയാണ് മാസ്റ്റർപീസ്. കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി ഗേൾസ് യൂണിറ്റ് ഫാൻസ് ഷോ വെക്കുന്നു എന്ന റെക്കോർഡ് മമ്മൂട്ടിക്കും മാസ്റ്റർ പീസിനും സ്വന്തം. ചെങ്ങന്നൂരിൽ ചിമ്മി തിയേറ്ററിലാണ് ആദ്യമായി സ്ത്രീകൾക്കായി ഒരു ഫാൻസ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂർ ലേഡീസ് യൂണിറ്റ് ആണ് ഇതിന് പിന്നിൽ.
 
അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ് പറയുന്നു. ‘മാസ്സ് പടങ്ങൾ ആണ് എന്നും എനിക്ക് ഏറെയിഷ്ടമെന്ന് അജയ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 
 
'ആറു ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ആറും വ്യത്യസ്ത രീതിയിൽ ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. നാലു ഫൈറ്റ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്‘ - അജയ് പറയുന്നു. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

സസ്പെൻസുകൾ അവസാനിക്കുന്നില്ല, യെന്തിരൻ 2വിൽ വില്ലൻ അക്ഷയ് കുമാർ അല്ല!

സ്റ്റൈൽമന്നൻ രജനികാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാം ഭാഗം 2.0യുടെ സസ്പെൻസുകൾ ...

news

പ്രണവിന്റെ ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!

പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന 'ആദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ...

news

അത് നടക്കില്ല, കുഞ്ഞാലിമരയ്ക്കാർ ആയി മമ്മൂട്ടി മാത്രം! - പ്രിയദർശൻ പറയുന്നു

മലയാള സിനിമയിൽ രണ്ടു കുഞ്ഞാലി മരയ്ക്കാർ വേണ്ടെന്ന് സംവിധായകൻ പ്രിയദർശൻ ...

news

കുഞ്ഞാലിമരയ്ക്കാറിനു പിന്നാലെ മറ്റൊരു ബ്രാഹ്മാണ്ഡ ചിത്രം വരുന്നു - മാർത്താണ്ഡ വർമ!

ചരിത്രത്തെ കാൻവാസിൽ പകർത്താൻ ഒരുങ്ങുകയാണ് സംവിധായകർ. കർണൻ, രണ്ടാമൂഴം, കായംകുളം ...