മമ്മൂട്ടി വയനാട്ടിൽ, ഒരു നോക്ക് കാണാൻ ആയിരങ്ങൾ! - വീഡിയോ

ശനി, 7 ഒക്‌ടോബര്‍ 2017 (15:44 IST)

ജോയ് മാത്യു തിരക്കഥയെഴുതുന്ന 'അങ്കിൾ' എന്ന ചിത്രത്തിന്റെ ചിത്രീകരണഭാഗമായി മെഗാസ്റ്റാർ മമ്മൂട്ടി വയനാട്ടിൽ എത്തി. മമ്മൂട്ടിയെ കാണാൻ ആയിരങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനിൽ എത്തിയത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനാവലി തന്നെ ലൊക്കേഷനിൽ ഉണ്ടായിരുന്നു.
 
സൂപ്പർതാരങ്ങളുടെ ചിത്രത്തിനായി അപൂർവ്വമായിട്ടാണ് വയനാട് തിരഞ്ഞെടുക്കുന്നത്. അതിൽതന്നെ സൂപ്പർതാരങ്ങൾക്ക് വയനാട്ടിൽ സീനുകളും ഉണ്ടാകണമെന്നില്ല. അവർക്കിടയിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയത് ആരാധകരെ ആവേശത്തിലാക്കി. ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനും വയനാട് തന്നെ. 
 
കഴിഞ്ഞ ദിവസം മമ്മൂട്ടിയും സംഘവും തിരുനെല്ലിയിലെത്തിയിരുന്നു. അപ്പപ്പാറ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിസരത്തുമായിരുന്നു ആദ്യ ദിനങ്ങളിലെ ഷൂട്ടിങ്. അവിടെ നിന്നും ടീം നേരെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ആർക്കും ക്ഷമിക്കാൻ പറ്റാത്ത ക്രൂരനായ വില്ലനായി അഭിനയിക്കണം' - അതായിരുന്നു തന്റെ ആഗ്രഹമെന്ന് ദുൽഖർ

യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായ സോളോ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി ...

news

'പാറൂസ്, നീ ഞങ്ങൾക്ക് മാത്രകയാണ്' - പാർവതിയെ പുകഴ്ത്തി റിമ കല്ലിങ്കൽ

മലയാളികളുടെ അഭിമാന താരമായ പാർവതി നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ ...

news

'ഇറങ്ങ് കഴുതേ വേഗം' - ഇർഫാൻ ഖാനോട് പാർവതി

മലയാളത്തിന്റെ പ്രിയതാരം പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ...

news

ഇന്നു മുതൽ സോളോയ്ക്ക് പുതിയ ക്ലൈമാക്സ്!

പരീക്ഷണങ്ങള്‍ക്ക് ധൈര്യപൂര്‍വം തയ്യാറാകുന്നവരാണ് നമ്മുടെ യുവതാരനിര എന്നത് അഭിമാനകരമാണ്. ...

Widgets Magazine