മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പോലും ഫാസില്‍ ഡേറ്റ് ചോദിച്ചിട്ടില്ല, പിന്നെയല്ലേ...!!

WEBDUNIA|
PRO
ഫാസില്‍ എന്ന സംവിധായകന് ഇപ്പോള്‍ അത്ര നല്ല സമയമല്ല. ‘ലിവിംഗ് ടുഗെദര്‍’ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ദീര്‍ഘകാലമായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണ് അദ്ദേഹം. എന്നാല്‍ ഫാസിലിന്‍റെ മകന്‍ ഫഹദ് ഫാസിലാകട്ടെ മലയാള സിനിമയുടെ നെടും‌തൂണായി മാറുകയും ചെയ്തിരിക്കുന്നു. ഫഹദിനെ നായകനാക്കി ഒരു സിനിമയുമായി മലയാളത്തിലെ മെഗാഹിറ്റുകളുടെ സംവിധായകനായ ഫാസില്‍ തിരിച്ചുവരുമോ? ഫഹദ് ഫാസിലിന്‍റെ ഡേറ്റ് ഫാസിലിന് ലഭിക്കില്ലേ?

PRO
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലെന്ന് ഫഹദ് ഫാസില്‍ തന്നെ വ്യക്തമാക്കുന്നു. “മമ്മൂട്ടിയോടും മോഹന്‍ലാലിനോടും പോലും ഡേറ്റ് ചോദിച്ചിട്ടില്ല വാപ്പ. പിന്നെയല്ലേ എന്നോട്. എനിക്ക് നൂറു ശതമാനം ഉറപ്പാണ് എന്നോടത് ചോദിക്കില്ല എന്ന്. ഇനിയൊരു സിനിമ വിജയിപ്പിച്ച് കഴിവ് പ്രൂവ് ചെയ്യേണ്ട കാര്യവും അദ്ദേഹത്തിനില്ല. അദ്ദേഹം സന്തോഷവാനായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനുവേണ്ടി ഞാന്‍ ആകുന്നെതല്ലാം ചെയ്തുകൊടുക്കും” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - എനിക്ക് പൃഥ്വിയോട് ബഹുമാനം തോന്നുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :