മമ്മൂട്ടിയുടെ രാജ 2 - ഇവന്‍ വരില്ലെന്ന് ആരാണ് പറഞ്ഞത്? !

ബുധന്‍, 10 മെയ് 2017 (19:23 IST)

Widgets Magazine
Mammootty, Vysakh, Raja, Raja 2, Udaykrishna, Peter Hein, Dileep, മമ്മൂട്ടി, വൈശാഖ്, രാജ, രാജ 2, ഉദയ്കൃഷ്ണ, പീറ്റര്‍ ഹെയ്ന്‍, ദിലീപ്

പോക്കിരിഎന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുമെന്നുമായിരുന്നു വൈശാഖ് അറിയിച്ചത്. എന്നാല്‍ പിന്നീട് ഈ സിനിമ ഉപേക്ഷിക്കപ്പെട്ടതായി പ്രചരണമുണ്ടായി.
 
ടോമിച്ചന്‍ മുളകുപാടം ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറിയെന്നാണ് ആദ്യം കേട്ടത്. തിരക്കഥ അദ്ദേഹത്തിന് തൃപ്തികരമല്ലാതിരുന്നതാണ് കാരണമെന്നും പ്രചരണമുണ്ടായി. പിന്നീട് കേട്ടത് മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനോട് താല്‍പ്പര്യക്കുറവുണ്ട് എന്നാണ്.
 
എന്നാല്‍ ‘രാജ 2’ ഉപേക്ഷിച്ചതായി മമ്മൂട്ടിയോ വൈശാഖോ ടോമിച്ചനോ ഉദയ്കൃഷ്ണയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുലിമുരുകന്‍ പോലെ പ്രകമ്പനം സൃഷ്ടിച്ച ഒരു ഹിറ്റിന് ശെഷം അതേ മാസ് ഘടകങ്ങള്‍ ഒട്ടും ആവേശം ചോരാത്ത തരത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ സബ്ജക്ടായിരുന്നു രാജ 2. അതുകൊണ്ടുതന്നെ അത് വേണ്ടെന്നുവയ്ക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ പെട്ടെന്ന് കഴിയില്ല.
 
"രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്. പൂര്‍ണമായും 2017ലെ ചിത്രം...” - വൈശാഖ് പറഞ്ഞത് നമുക്ക് വിശ്വസിക്കാം.
 
വൈശാഖ് ഇപ്പോള്‍ തന്‍റെ ആദ്യ തമിഴ് - മലയാളം പ്രൊജക്ടിന്‍റെ തിരക്കിലാണ്. ആര്യയാണ് നായകന്‍. ഉദയ്കൃഷ്ണയാകട്ടെ പല പ്രൊജക്ടുകളില്‍ ഒരേസമയം തിരക്കിലാണ്. ഇരുവര്‍ക്കും ഒരുമിച്ചിരിക്കാനുള്ള ഒരു അവസരം കിട്ടുമ്പോള്‍ രാജ 2ന്‍റെ പിറവി സംഭവിക്കുമെന്നാണ് സൂചന. തന്‍റെ പ്രിയ കഥാപാത്രമായ രാജയെ ഒരിക്കല്‍ക്കൂടി അവതരിപ്പിക്കാനുള്ള അവസരം മമ്മൂട്ടിയും വേണ്ടെന്നുവയ്ക്കില്ല.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ബാഹുബലിക്ക് എന്ത് ദാമ്പത്യത്തകര്‍ച്ച? മുന്‍‌ഭാര്യയെയും കൂട്ടി സൂപ്പര്‍സ്റ്റാര്‍ പടം കാണാനെത്തി!

ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ അത്ഭുതസൃഷ്ടിയായി മാറിക്കഴിഞ്ഞു. കളക്ഷന്‍ 1000 കോടി ...

news

ഇവന്‍ ‘എഡ്ഡി’, ഡേവിഡ് നൈനാന്‍റെ പിന്‍‌ഗാമി!

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘എഡ്ഡി’ ഗ്രേറ്റ്ഫാദറിന്‍റെ ...

news

മാസ് ഹിറ്റ് ഗ്രേറ്റ്ഫാദര്; തകര്‍ത്തത് റെക്കോര്‍ഡുകള്‍ മാത്രമല്ല, ചില വിശ്വാസങ്ങള്‍ കൂടിയാണ്!

ഒരു തകര്‍പ്പന്‍ ഹിറ്റിന് എന്തൊക്കെ ചേരുവകള്‍ വേണം? അഞ്ചോളം സംഘട്ടന രംഗങ്ങള്‍, മൂന്ന് ...

news

ഗ്രേറ്റ്ഫാദര്‍ ഒരു തുടക്കമായിരുന്നു, മമ്മൂട്ടിയുടെ കിടിലന്‍ നീക്കങ്ങള്‍ !

ഈ വര്‍ഷം മമൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ്. ദി ഗ്രേറ്റ്ഫാദര്‍ എന്ന ...

Widgets Magazine