Widgets Magazine
Widgets Magazine

മമ്മൂട്ടിയുടെ ഓണച്ചിത്രം - ഒരിടത്തൊരു രാജകുമാരന്‍ !

വ്യാഴം, 1 ജൂണ്‍ 2017 (17:42 IST)

Widgets Magazine
Mammootty, Oridathoru Rajakumaran, Shyam Dhar, Deepthi Sathy, Mohanlal, മമ്മൂട്ടി, ഒരിടത്തൊരു രാജകുമാരന്‍, ശ്യാം ധര്‍, ദീപ്തി സതി, മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ഓണച്ചിത്രത്തിന് പേരായി. ‘ഒരിടത്തൊരു രാജകുമാരന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.
 
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്‍ല കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശെഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
 
ദീപ്തി സതിയും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
രതീഷ് രവി തിരക്കഥയെഴുതുന്ന ഒരിടത്തൊരു രാജകുമാരനില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.
 
ഒടുവിലാന്‍: ‘ഒരിടത്തൊരു രാജകുമാരന്‍’ എന്ന പേരില്‍ പുതുമയൊന്നുമില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ അഭിപ്രായം. പാവം പാവം രാജകുമാരന്‍, പണ്ടുപണ്ടൊരു രാജകുമാരി, ദില്ലിവാല രാജകുമാരന്‍, ഒരിടത്തൊരു പോസ്റ്റുമാന്‍ തുടങ്ങിയ സിനിമകള്‍ മലയാളത്തില്‍ മുമ്പിറങ്ങിയിട്ടുള്ളതുകൊണ്ടാവാം.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വിമാനാപകടം: ഷാരൂഖ് ഖാന്‍ കൊല്ലപ്പെട്ടു ? ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമങ്ങള്‍ !

വ്യാജ മരണവാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഇക്കാലത്ത് ഒരു സ്ഥിരം ...

news

മമ്മൂട്ടിയും രജനീകാന്തും ഒന്നിക്കുന്നു ! നൂറ് കോടി ക്ലബ്ബിലേക്ക് ഒരു മമ്മൂട്ടിച്ചിത്രം ?!

മണിരത്നത്തിന്‍റെ ചിത്രം ആയതുകൊണ്ടുമാത്രമല്ല ‘ദളപതി’ഇന്ത്യന്‍ സിനിമാസ്വാദകരുടെ ഏറ്റവും ...

news

ഒരു നടൻ ആകണമെന്ന ഒടുങ്ങാത്ത മോഹം തന്നിലുണ്ടാക്കിയത് മമ്മൂട്ടി സാർ ആണ് : പ്രഭാസ്

രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് പ്രഭാസ്. ...

news

വിവേഗത്തിനായി കാത്തിരിക്കുന്ന തല ആരാധകര്‍ക്ക് നിരാശ; നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരുക്ക്

തമിഴ്‌നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരുക്ക്. വിവേഗം എന്ന ചിത്രത്തിന്റെ ...

Widgets Magazine Widgets Magazine