മണിയുടെ ജീവിതവുമായി 'ചാലക്കുടിക്കാരൻ ചങ്ങാതി' എത്തുന്നു, തുടക്കം കുറിക്കാൻ മമ്മൂട്ടിയും

ബുധന്‍, 1 നവം‌ബര്‍ 2017 (08:56 IST)

അന്തരിച്ച പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്നതായി സംവിധായകൻ വിനയൻ നേരത്തേ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഈ പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് വിനയൻ.
 
കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല ചിത്രം പറയുന്നതെന്നും മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണെന്നും വിനയൻ വ്യക്തമാക്കി. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നാണ് സിനിമയുടെ പേര്. പുതുമുഖം രാജ മണിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുക.
 
വിനയന്റെ കുറിപ്പ് വായിക്കാം:
 
സുഹൃത്തുക്കളെ,
 
കഴിഞ്ഞ ഒന്നരവര്‍ഷമായി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ എടുക്കണമെന്ന് മനസ്സില്‍ തോന്നിയിട്ട്... അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. 
 
അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണ്. പക്ഷേ ഒന്നോര്‍ക്കുക, ഈ സിനിമ കലാഭവന്‍ മണിയിടുെടെ ജീവചരിത്രം അല്ല.
 
ഇന്ന് മലയാളസിനിമയിലെ ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രമുഖ നടന്മാരും ടെക്നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും നവംബര്‍ 5 ഞായറാഴ്ച്ച നടക്കുകയാണ്. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പ്രയത്നത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
 
സ്നേഹപൂര്‍വ്വം, വിനയന്‍...
 
ഉമ്മർ മുഹമ്മദ് ആണ് സിനിമയുടെ തിരക്കഥ. സംഗീതം ബിജിബാൽ. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ പൂജയിൽ പങ്കെടുക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണ്, അതാണ് എനിക്ക് പ്രചോദനമായത്; വെളിപ്പെടുത്തലുമായി കുളപ്പുള്ളി ലീല

മലയാള സിനിമയിലെ മിക്ക സൂപ്പര്‍താരങ്ങളേയും തെറിവിളിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ച നടിയാണ് ...

news

ദുൽഖർ സൽമാൻ ചെയ്തതാണ് ചങ്കൂറ്റം: മീരാ വാസുദേവൻ

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയിലെ ഇമ്രാൻ എന്ന കഥാപാത്രത്തെ ദുൽഖർ സൽമൻ മികച്ചതാക്കി. ...

news

‘രണ്ടാമൂഴം എന്തായി?’ - ഇങ്ങനെ ചോദിക്കുന്നവര്‍ ജനുവരി 19 വരെ കാത്തിരിക്കൂ...

‘രണ്ടാമൂഴം’ എന്ന എം‌ടി കൃതി സിനിമയാകുന്നു എന്ന് ആദ്യവാര്‍ത്ത വന്നതുമുതല്‍ അത് എന്ന് ...

news

സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന് ആരോപണം: നവാസുദ്ദീന്‍ സിദ്ദീഖി ആത്മകഥ പിന്‍വലിച്ചു

ബോളിവുഡ് സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ദീഖിന്റെ ആത്മകഥ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ ...

Widgets Magazine