മഞ്ജുവിനെപ്പോലെ കാവ്യയും അഭിനയം നിർത്തുമോ?

കാവ്യ ഇനി അഭിനയിക്കില്ലേ?

Kavya, Dileep, Manju, Mohanlal, Mammootty, Bhavana, കാവ്യ, ദിലീപ്, മഞ്ജു വാര്യർ, മോഹൻലാൽ, മമ്മൂട്ടി, ഭാവന
Last Modified വെള്ളി, 25 നവം‌ബര്‍ 2016 (11:58 IST)
ദിലീപിനെ വിവാഹം കഴിച്ച ശേഷം 14 വർഷത്തോളം സിനിമയിൽ നിന്ന് മാറിനിന്നിരുന്നു മഞ്ജു വാര്യർ. വിവാഹമോചിതയായ ശേഷമാണ് മഞ്ജു പിന്നെ സിനിമയിലേക്ക് മടങ്ങിയെത്തിയത്. 'ഹൗ ഓൾഡ് ആർ യു' ആയിരുന്നു മഞ്ജു വാര്യരുടെ മടങ്ങിവരവ് ചിത്രം.

ഇപ്പോൾ ദിലീപും കാവ്യാ മാധവനും തമ്മിലുള്ള വിവാഹം നടന്നിരിക്കുകയാണ്. മഞ്ജുവിനെപ്പോലെ കാവ്യയും അഭിനയം നിർത്താമെന്ന തീരുമാനമെടുക്കുമോ എന്നാണ് ഇപ്പോൾ ആരാധകരുടെ ആശങ്ക. കഴിഞ്ഞ കുറച്ചുകാലമായി അഭിനയത്തിൽ സജീവമല്ല കാവ്യ. ദിലീപിനിപ്പം അഭിനയിച്ച 'പിന്നെയും' ആണ് ഒടുവിൽ ചെയ്ത ചിത്രം.

പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് കാവ്യാ മാധവൻ. വിവാഹത്തോടെ അഭിനയ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം കാവ്യ കൈക്കൊള്ളില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :