ഫഹദ്, ദുൽഖർ, പ്രണവ്, കാളിദാസൻ ... ഒടുവിൽ വിഷ്ണുവും!

ബുധന്‍, 8 നവം‌ബര്‍ 2017 (10:25 IST)

താരപുത്രന്മാർ മലയാള സിനിമയിലേക്ക് വരുന്നത് പുത്തൻ കാഴ്ചയല്ല. മുതൽ വരെ ആ നിര നീളുകയാണ്. ഇപ്പോഴിതാ മറ്റൊരു താരപുത്രൻ കൂടി ആ ലിസ്റ്റിലേക്ക് വരികയാണ്. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. 
 
സിനിമയില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നെങ്കിലും ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചത് ഇപ്പോഴാണ്. വിഷ്ണു ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഹിസ്റ്റി ഓഫ് ജോയ് യിലൂടെയാണ് വിഷ്ണു തുടക്കം കുറിക്കുന്നത്.  
 
ടൈറ്റില്‍ കഥാപാത്രമായ ജോയ്‌യെ അവതരിപ്പിക്കുന്നത് വിഷ്ണുവാണ്. ശിവപാര്‍വ്വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അപര്‍ണ്ണയും ശിവകാമിയുമാണ് നായികമാരായി എത്തുന്നത്. 
 
നിരവധി അഭിനയ പ്രതിഭകളെ സമ്മാനിച്ച വിനയന്റെ മകന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെക്‌സിക്കന്‍ അപാരതയില്‍ ടൊവിനോയുടെ സുഹൃത്തായി വേഷമിട്ട വിഷ്ണു ഗോവിന്ദാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പദ്മാവതി വിജയിപ്പിച്ചേ അടങ്ങുകയുള്ളോ? രണ്ടും കൽപ്പിച്ച് ബിജെപി

അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം മെർസലിനു തടയിടലുമായി ബിജെപി രംഗത്തെത്തിയിരുന്നു. ...

news

സുരേഷ്ഗോപിക്കായി സംവിധായകന്‍ നിന്നു, മമ്മൂട്ടി വേണമെന്ന് മോഹന്‍ലാലും; ഒടുവില്‍ മോഹന്‍ലാല്‍ വിജയിച്ചു!

കഥയുടെ ഒരു നിര്‍ണായക ഘട്ടത്തില്‍ കടന്നുവരികയും പിന്നീട് മിനിട്ടുകള്‍ മാത്രം നീളുന്ന ...

news

പാമ്പ്, തവള, കഴുകൻ, കാള.... മോഹൻലാലിന്റെ പുതിയ വേഷപകർച്ചകൾ!

മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ...