പ്രേമത്തെ തകര്‍ക്കാനായില്ല; കളക്ഷനില്‍ വന്‍ ഇടിവ് - ‘കസബ’യുടെ ഏഴാം ദിവസം സംഭവിച്ചത്!

കസബയ്ക്ക് 10 കോടിയെന്ന സ്വപ്നം നഷ്ടമായി!

Kasaba, Mammootty, Nithin, Renji Panicker, Pulimurugan, Mohanlal, കസബ, മമ്മൂട്ടി, നിഥിന്‍, രണ്‍‌ജി പണിക്കര്‍, പുലിമുരുകന്‍, മോഹന്‍ലാല്‍
Last Modified വെള്ളി, 15 ജൂലൈ 2016 (15:55 IST)
ഏഴ് ദിവസം കൊണ്ട് 10 കോടി. അത് കസബയുടെ ലക്‍ഷ്യമായിരുന്നു. എന്നാല്‍ ആ ലക്‍ഷ്യത്തിന് തൊട്ടടുത്തെത്തി ചിത്രം മുട്ടുമടക്കി. ഏഴുദിവസം കൊണ്ട് 10 കോടി കളക്ഷന്‍ നേടിയ പ്രേമത്തിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കസബയ്ക്ക് കഴിഞ്ഞില്ല. ഏഴ് ദിവസത്തിനുള്ളില്‍ സ്വന്തമാക്കിയത് 9.54 കോടി മാത്രം.

ജൂലൈ 11 മുതല്‍ 14 വരെ കളക്ഷനിലുണ്ടായ വന്‍ ഇടിവാണ് 10 കോടി എന്ന സ്വപ്നലക്‍ഷ്യത്തിലേക്ക് എത്തുന്നതില്‍ നിന്ന് കസബയെ പിന്നോട്ടടിച്ചത്. ഏഴാം ദിവസം ചിത്രത്തിന് ആകെ നേടാനായത് 61 ലക്ഷം രൂപ മാത്രം.

അഞ്ചാം ദിനം 82 ലക്ഷം രൂപയും ആറാം ദിനം 75 ലക്ഷം രൂപയുമായിരുന്നു കളക്ഷന്‍. ആദ്യ ദിനം രണ്ടരക്കോടി രൂപ കളക്ഷന്‍ സ്വന്തമാക്കിയ സിനിമയ്ക്കാണ് ഇത്രയും വലിയ കളക്ഷന്‍ ഇടിവുണ്ടായത് എന്നോര്‍ക്കണം.

എന്നാല്‍ മമ്മൂട്ടിയുടെ കരിയറില്‍ ഇത് വലിയ നേട്ടം തന്നെയാണ്. അദ്ദേഹത്തിന്‍റെ ഒരു സിനിമയും ആദ്യ ഏഴുദിവസം കൊണ്ട് പത്തുകോടിക്കടുത്ത് കളക്ഷന്‍ നേടിയിട്ടില്ല. ഈ വാരാന്ത്യം കളക്ഷന്‍ കുതിച്ചുയരുമെന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :