Widgets Magazine
Widgets Magazine

പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും ഒരു മത്സരത്തിലാണ്; ആര്‍ക്കുകിട്ടും ലാലിനെയും ശ്രീനിയെയും?

ശനി, 28 ജനുവരി 2017 (10:40 IST)

Widgets Magazine
Mohanlal, Sathyan Anthikkad, Sreenivasan, Dileep, Jayaram, Priyadarshan, മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ദിലീപ്, ജയറാം

മോഹന്‍ലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കും. അവര്‍ ഒന്നിച്ചഭിനയിക്കുന്ന സിനിമയ്ക്ക് തിരക്കഥയും ശ്രീനിവാസന്‍ തന്നെയായിരിക്കും. ഇക്കാര്യം ഏതാണ്ട് തീരുമാനമായ മട്ടാണ്. എന്നാല്‍, ഇവര്‍ വീണ്ടും ഒന്നിക്കുന്ന സിനിമ ആര് സംവിധാനം ചെയ്യും?
 
ഈ വിഷയത്തില്‍ സിനിമാലോകത്ത് ഒരു മത്സരം നടക്കുകയാണെന്നാണ് കൌതുകകരമായ റിപ്പോര്‍ട്ട്. മോഹന്‍ലാലും ശ്രീനിയും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ശ്രമങ്ങള്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകരായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ഊര്‍ജ്ജിതമാക്കി.
 
രണ്ടുപേരും ശ്രീനിവാസനുമായി കഥാചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രിയന്‍റെയും സത്യന്‍റെയും കൈവശം കഥകള്‍ റെഡിയാണ്. എന്നാല്‍ ശ്രീനിവാസന്‍റെ തിരക്കുകള്‍ മാറി അത് തിരക്കഥയായി എഴുതിക്കിട്ടുക എന്നതിലാണ് കാര്യം.
 
ആദ്യം ആര്‍ക്കുവേണ്ടിയാണ് ശ്രീനി എഴുതുക എന്നതിനെ ആശ്രയിച്ചിരിക്കും ഈ മത്സരത്തിലെ ജയവും തോല്‍‌വിയും‍. എന്തായാലും ആരുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ - ശ്രീനി കൂട്ടുകെട്ട് വീണ്ടും വന്നാലും അതൊരു ഗംഭീര സിനിമയായിരിക്കും. 
 
ഈ വര്‍ഷം തന്നെ മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടിന്‍റെ സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദുല്‍ക്കര്‍ സല്‍മാന്‍ അടുത്ത മോഹന്‍ലാല്‍ ?

മമ്മൂട്ടിയുടെ മകന്‍ എന്ന രീതിയിലാണ് ‘സെക്കന്‍റ് ഷോ’ റിലീസായ സമയത്ത് ദുല്‍ക്കര്‍ സല്‍മാനെ ...

news

സേതുരാമയ്യര്‍ കടലാസില്‍ റെഡിയാണ്, പക്ഷേ ഈ വര്‍ഷം നടക്കില്ല!

ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ നാലു ...

news

മതമേതെന്ന് പ്രോസിക്യൂട്ടറുടെ ചോദ്യം; സൽമാൻ ഖാന്റെ മാസ് ഡയലോഗില്‍ കോടതി തരിച്ചിരുന്നു

സിനിമാ സ്‌റ്റൈലില്‍ തകര്‍പ്പന്‍ ഡയലോഗുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. വിചാരണ ...

news

ഗ്രാന്‍‌ഡ്മാസ്റ്ററായി മോഹന്‍ലാല്‍ വീണ്ടും, രജനികാന്തിന്‍റെ നിര്‍മ്മാതാവ് റെഡി!

മോഹന്‍ലാലിന്‍റെ അടുത്ത സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ ...

Widgets Magazine Widgets Magazine