പൃഥ്വിരാജിനെയും ആന്‍റണി പെരുമ്പാവൂരിനെയും പൊലീസ് ഫോണില്‍ വിളിക്കും; ചോദ്യം ചെയ്യില്ല

Prithviraj, Antony Perumbavoor, Police, Dileep, Sandhya, Baiju Paulose, പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍, പൊലീസ്, ദിലീപ്, സന്ധ്യ, ബൈജു പൌലോസ്
BIJU| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2017 (17:53 IST)
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെയും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിനെയും പൊലീസ് ഫോണില്‍ വിളിച്ച് മൊഴിയെടുക്കുമെന്ന് സൂചന. നേരിട്ടുള്ള ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദിലീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂര്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരുടെ മൊഴിയെടുക്കാനാണ് സാധ്യതയുള്ളത്. ദിലീപിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഫോണിലൂടെ മൊഴിയെടുക്കുകയാവും ഉണ്ടാവുകയെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അറസ്റ്റിലായതിന് ശേഷമുണ്ടായ സംഭവവികാസങ്ങളില്‍ ദിലീപിന് ഏറ്റവും ക്ഷീണമുണ്ടാക്കിയത് സംഘടനകളില്‍ നിന്ന് പുറത്താക്കിയതാണ്. ‘അമ്മ’യില്‍ നിന്ന് ദിലീപ് പുറത്തായതില്‍ പൃഥ്വിരാജിന്‍റെ പങ്ക് വളരെ വലുതായിരുന്നു.

അതുപോലെതന്നെ, ദിലീപ് തന്‍റെ അധ്വാനത്തിലൂടെ രൂപം കൊടുത്ത വിതരണക്കാരുടെ സംഘടന അറസ്റ്റിന് ശേഷം ആന്‍റണി പെരുമ്പാവൂരിന്‍റെ നേതൃത്വത്തിലായതും വലിയ വാര്‍ത്തയായിരുന്നു.

എന്തായാലും ദിലീപിന്‍റെ അറസ്റ്റിന് ശേഷം മലയാള സിനിമാലോകം വ്യക്തമായും രണ്ടുചേരിയിലായി. ഇവര്‍ തമ്മിലുള്ള പോരിന് വരുംനാളുകള്‍ സാക്‍ഷ്യം വഹിക്കുമെന്നാണ് സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :