പുലിമുരുകന് നേടിയത് 89 കോടി, ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബാഹുബലി !
ചൊവ്വ, 16 മെയ് 2017 (11:17 IST)
മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രം ഇതുവരെ പുലിമുരുകനാണ്. മോഹന്‍ലാലും വൈശാഖും ഉദയ്കൃഷ്ണയും ചേര്‍ന്ന് സൃഷ്ടിച്ച ഈ തകര്‍പ്പന്‍ സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ക്കുക എന്ന ലക്ഷ്യവുമായി
ബാഹുബലി 2 മുന്നേറുകയാണ്.
ആഗോള കളക്ഷനായി 150 കോടിയിലേറെ നേടിയ പുലിമുരുകന് കേരളത്തില്‍ നിന്നുമാത്രം നേടിയത് 89 കോടി രൂപയാണ്. ഈ റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഇപ്പോള്‍ രാജമൌലിവിസ്മയം ബാഹുബലി 2ന്റെ മുന്നേറ്റം.
ഇതുവരെ കേരളത്തില്‍ നിന്നുമാത്രം ബാഹുബലി 50 കോടിയിലേറെ രൂപ നേടിക്കഴിഞ്ഞു. ഇനി വെറും 30 കോടിയുടെ വ്യത്യാസം മാത്രമാണ് പുലിമുരുകനും ബാഹുബലി2ഉം തമ്മില്‍. അത് നിഷ്പ്രയാസം മറികടക്കാന്‍ ഈ പ്രഭാസ് ചിത്രത്തിന് കഴിയുമോ എന്ന് ഇന്‍ഡസ്ട്രിയാകെ ഉറ്റുനോക്കുകയാണ്.
അതേസമയം ബാഹുബലി 2ന്റെ ആഗോള കളക്ഷന്‍ 1500 കോടിയിലേക്ക് അടുക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പണം വാരിപ്പടത്തിന് ഇപ്പോഴും രാജ്യത്തും വിദേശത്തും ഗംഭീര കളക്ഷനാണുള്ളത്.
Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :