Widgets Magazine Widgets Magazine

പുത്തന്‍‌പണം റിലീസ് ചെയ്യരുത്, മമ്മൂട്ടി ആരാധകരുടെ ആവശ്യം ശക്തമാകുന്നു!

ചൊവ്വ, 4 ഏപ്രില്‍ 2017 (18:47 IST)

Widgets Magazine
Mammootty, Renjith, Puthen Panam, The Great Father, TGF, Prithviraj, Mohanlal, മമ്മൂട്ടി, രഞ്ജിത്, പുത്തന്‍‌പണം, ദി ഗ്രേറ്റ്ഫാദര്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍

ഇതുപോലെയൊരു ഹിറ്റിനായാണ് മലയാള സിനിമാലോകം കാത്തിരുന്നത്. ദി ഗ്രേറ്റ്ഫാദര്‍ കിടിലം കൊള്ളിക്കുന്ന വിജയം നേടി മുന്നേറുമ്പോള്‍ അത് മലയാള സിനിമയുടെയും വിജയമാണ്. ചെറിയ ബജറ്റില്‍ ഒരുക്കിയ ഒരു മെഗാസ്റ്റാര്‍ സിനിമയുടെ അമ്പരപ്പിക്കുന്ന വിജയമാണ് ദൃശ്യമാകുന്നത്.
 
എന്നാല്‍ വിഷുവിന് മമ്മൂട്ടിയുടെ തന്നെ ‘പുത്തന്‍‌പണം’ റിലീസിനൊരുങ്ങുന്നത് മമ്മൂട്ടി ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. ഗ്രേറ്റ്ഫാദറിന്‍റെ ആഘോഷം അതിന്‍റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ പുത്തന്‍‌പണം കൂടി റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും എന്നാണ് അവര്‍ പറയുന്നത്.
 
രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍‌പണം മമ്മൂട്ടിയുടെ മറ്റൊരു മാസ് മൂവിയാണ്. വീണ്ടും ഒരു 100 കോടി ക്ലബിനുള്ള പ്രതീക്ഷ ആ സിനിമ നല്‍കുന്നുമുണ്ട്. എന്നാല്‍ ഉടന്‍ തന്നെ ആ സിനിമ കൂടി പ്രദര്‍ശനത്തിനെത്തുന്നത് രണ്ട് സിനിമകളുടെയും ബോക്സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.
 
എന്തായാലും ആരാധകരുടെ ആവശ്യം കണക്കിലെടുത്ത് പുത്തന്‍‌പണത്തിന്‍റെ റിലീസ് മേയ് മാസത്തിലേക്ക് മാറ്റാന്‍ രഞ്ജിത്തും ടീമും ആലോചിക്കുന്നതായാണ് വിവരം. നിത്യാനന്ദ ഷേണായ് മേയ് മാസത്തില്‍ വന്നാല്‍ അത് എതിരാളികള്‍ക്ക് ഇരട്ടിപ്രഹരമായിരിക്കുമെന്നും മമ്മൂട്ടി ആരാധകര്‍ കണക്കുകൂട്ടുന്നു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഗ്രേറ്റ്ഫാദറിന് ഇനി ലക്‍ഷ്യം 50 കോടി, അതും 10 നാള്‍ക്കുള്ളില്‍ !

മാസ് സിനിമകളാണ് സിനിമാ ഇന്‍ഡസ്ട്രിയെത്തന്നെ നിലനിര്‍ത്തുന്നത്. പുലിമുരുകനും കസബയും ...

news

മമ്മൂട്ടി മാസ് സിനിമകളുടെ ദൈവം, 50 കോടി ക്ലബിലേക്ക് ഗ്രേറ്റ്ഫാദറിന്‍റെ കുതിപ്പ്; പുലിമുരുകനെയും കബാലിയെയും തകര്‍ത്തു!

മാസ് സിനിമകളാണ് സിനിമാ ഇന്‍ഡസ്ട്രിയെത്തന്നെ നിലനിര്‍ത്തുന്നത്. പുലിമുരുകനും കസബയും ...

news

ദിലീപും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നു!

ദിലീപും മഞ്ജുവാര്യരും മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട ജോഡിയാണ്. അവര്‍ ...

news

ഭയത്തിന്റെ വിരലടയാളം പതിപ്പിച്ച് ‘മമ്മി’; ട്രെയിലര്‍ പുറത്ത്

ഭയത്തിന്റെ വിരലടയാളം പതിപ്പിച്ചെത്തിയ ‘മമ്മി’ സിരീസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ...

Widgets Magazine Widgets Magazine