പദ്മാവതി വിജയിപ്പിച്ചേ അടങ്ങുകയുള്ളോ? രണ്ടും കൽപ്പിച്ച് ബിജെപി

ബുധന്‍, 8 നവം‌ബര്‍ 2017 (10:06 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം മെർസലിനു തടയിടലുമായി ബിജെപി രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ നിന്നും ബിജെപി വിരുദ്ധ ഡയലോഗുകൾ വെട്ടിമാറ്റണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതോടെ ചിത്രത്തിനു പ്രസക്തി വർധിച്ചു. എല്ലാവരും കൂടെ ആ ചിത്രത്തെ വിജയിപ്പിക്കുകയും ചെയ്തു. 
 
ഇപ്പോഴിതാ, ബോളിവുഡ് ചിത്രം പദ്മാവതിയ്ക്കും വിലങ്ങു തടിയായി എത്തിയിരിക്കുകയാണ് ബിജെപി. ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രത്തിനെതിരെ ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്‌നിക്കിരയാക്കുമെന്നാണ് ഹൈദരബാദിലെ ഗോഷ്മഹല്‍ എംഎല്‍എയായ ടി.രാജ സിംഗിന്റെ ഭീഷണി. ചിത്രത്തില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുവെന്നാരോപിച്ചാണ് എംഎല്‍എയുടെ ഭീഷണി.
 
ചിത്രത്തിനെതിരെയുള്ള എല്ലാവിധ പ്രതിഷേധങ്ങള്‍ക്കും മുന്‍പന്തിയില്‍ താന്‍ ഉണ്ടാകുമെന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും രാജ ആഹ്വാനം ചെയ്തു. രജപുത്ര റാണി പദ്മാവതിയും ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സുരേഷ്ഗോപിക്കായി സംവിധായകന്‍ നിന്നു, മമ്മൂട്ടി വേണമെന്ന് മോഹന്‍ലാലും; ഒടുവില്‍ മോഹന്‍ലാല്‍ വിജയിച്ചു!

കഥയുടെ ഒരു നിര്‍ണായക ഘട്ടത്തില്‍ കടന്നുവരികയും പിന്നീട് മിനിട്ടുകള്‍ മാത്രം നീളുന്ന ...

news

പാമ്പ്, തവള, കഴുകൻ, കാള.... മോഹൻലാലിന്റെ പുതിയ വേഷപകർച്ചകൾ!

മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച പുലിമുരുകന് ശേഷം മറ്റൊരു ...

news

ദിലീപിനെ മമ്മൂട്ടി സഹായിച്ചു, അത് ആരുമറിഞ്ഞില്ല!

സിനിമ പ്രവചനാതീതമായ കലയാണ്. അവിടെ ഇന്നത്തെ താരങ്ങള്‍ നാളത്തെ കരിക്കട്ടകള്‍. ഇന്നത്തെ ...

Widgets Magazine