നസ്രിയക്ക് പൃഥ്വിയെക്കാളിഷ്ടം ദുല്‍ഖറിനെ തന്നെ! അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ?

വ്യാഴം, 31 ഓഗസ്റ്റ് 2017 (08:28 IST)

Widgets Magazine

മലയാളത്തില്‍ മാത്രമല്ല തമിഴിലും നിരവധി ആരാധകരുള്ള താരമാണ് നസിം. ഫഹദുമായിട്ടുള്ള വിവാഹത്തോടെ നസ്രിയ സിനിമയില്‍ നിന്നും കുറച്ച് ബ്രേക്ക് എടുത്തിരുന്നു. അഭിനയിക്കണമെന്നും തിരിച്ചുവരണം എന്നും നസ്രിയയോട് ആരാധകര്‍ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്.
 
ഇതിനിടയിലാണ് നസ്രിയ സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫഹദ് തന്നെ ഇക്കാര്യം സൂചിപ്പിച്ചതോടെ ആ സംശയം മാറികിട്ടിയിരിക്കുകയാണ്. നസ്രിയ തിരിച്ചു വരുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് ഫഹദ് സൂചന നല്‍കിയത്.
 
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലൂടെയായിരിക്കും നസ്രിയ തിരുച്ചു വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ചിത്രത്തിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ലെന്ന് സംവിധായിക തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, നസ്രിയയുടെ രണ്ടാം വരവ് ദുല്‍ഖര്‍ സല്‍മാന്റെ നായിക ആയിട്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. 
 
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം വീണ്ടുമൊരു ട്രാവല്‍ സിനിമയുമായി ദുല്‍ഖര്‍ എത്തുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക നസ്രിയ ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. നസ്രിയയുടെ തിരിച്ചു വരവ് അറിയിച്ച ഫഹദും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. നായകന്‍ ആരെന്ന കാര്യം ഹഫദും സസ്പെന്‍സ് ആക്കിയിരിക്കുകയാണ്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നസ്രിയ ഫഹദ് ഫാസില്‍ സിനിമ അഞ്ജലി മേനോന്‍ പൃഥ്വിരാജ് ദുല്‍ഖര്‍ സല്‍മാന്‍ Nasriya Cinema Prithviraj Anjali Menon Fahad Fasil Dulquer Salman

Widgets Magazine

സിനിമ

news

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള; ലൊക്കേഷനിലെ തമാശകളുമായി ചിത്രത്തിന്റെ മേക്കിങ്ങ് വീഡിയോ

ഏതൊരു സിനിമയായാലും സ്‌ക്രീനിനു മുന്നിലെത്തുമ്പോള്‍ ആരും അതിന്റെ അണിയറയില്‍ നടക്കുന്ന സംഭവ ...

news

ലോക സുന്ദരി ഐശ്വര്യ റായി തല മൊട്ടയടിച്ചത് ആര്‍ക്ക് വേണ്ടി?

ലോകസുന്ദരി ഐശ്വര്യ റായിയുടെ ഹോട്ട് ചിത്രങ്ങള്‍ മാത്രം കാണുന്നവരെ നിരാശപ്പെടുത്തുകയാണ് ...

news

‘ഭൂമിയിലെ പുഴുക്കളെ കൊത്തിതിന്ന് വളരെ താഴ്ന്നു പറക്കാനാണ് എനിക്കിഷ്ടം’; വെളിപാടിന്റെ പുസ്തകം ടീസര്‍

മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ വെളിപാടിന്റെ ...

news

ഇതിന് മമ്മൂട്ടി തന്നെ വേണം, മമ്മൂട്ടിയുണ്ടെങ്കിലേ പറ്റൂ - എം‌ടിക്ക് ബോധ്യമായി!

ഈ കഥാപാത്രത്തെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം യോജിച്ച മറ്റൊരാളില്ല എന്ന് ...

Widgets Magazine