Widgets Magazine
Widgets Magazine

'നരി'യായി കോടതിയിൽ തിളങ്ങി മമ്മൂട്ടി, കേസ് വാദിച്ചത് ഇന്ദ്രജക്ക് വേണ്ടി!

ചൊവ്വ, 6 ജൂണ്‍ 2017 (11:00 IST)

Widgets Magazine

മലയാള സിനിമയിലെ മെഗാസ്റ്റാര്‍ അഭിനയിക്കാത്ത വേഷങ്ങൾ ഇല്ലായെന്ന് പറയാം. അഭിഭാഷകനായി ജോലി ചെയ്യുന്ന സമയത്താണ് മമ്മൂട്ടി സിനിമയിലെക്കെത്തിയതെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തും മമ്മൂട്ടി അഭിഭാഷകന്റെ കോട്ട് ഇട്ടിട്ടുണ്ടെന്നും കേസ് വാദിച്ച് ജയിച്ചിട്ടുണ്ടെന്നും അറിയാവുന്നവർ കുറച്ചു പേർ മാത്രമാണ്.
 
സിനിമയില്‍ നിരവധി തവണ വക്കീല്‍ വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.  വർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ്. പ്രേക്ഷകർക്ക് പ്രീയപ്പെട്ട നടിയായ ഇന്ദ്രജക്ക് വേണ്ടിയാണ് മമ്മൂട്ടി കേസ് വാദിച്ചത്. അക്കാലത്ത് സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഇന്ദ്രജയും അവരുടെ മാനേജരും തമ്മിലുള്ള തര്‍ക്കമാണ് കോടതിയിലേക്ക് എത്തിയത്. സാമ്പത്തിക ബാധ്യതയെച്ചൊല്ലിയുള്ള കേസ് രണ്ടു വര്‍ഷത്തോളം നീണ്ടു നിന്നിരുന്നു.
 
കേസ് നീണ്ടു നീണ്ട് പോയി. ഇതിനിടയിൽ അഭിഭാഷകരായി പലരും വന്നുപോയെങ്കിലും കേസ് തെളിയിക്കാൻ കഴിഞ്ഞില്ല.  ഇന്ദ്രജയില്‍ നിന്നും കേസിനെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോടതിയിൽ ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി വാദിച്ചു. ഒടുവിൽ വിജയം ഇന്ദ്രജയ്ക്ക് നേടികൊടുക്കുകയും ചെയ്തു താരം. 
 
അഭിനയത്തിനുമപ്പുറത്ത് ജീവിതത്തിലും വക്കീലാവാന്‍ താരത്തിന് കഴിഞ്ഞു. സിനിമയ്ക്കും അപ്പുറത്ത് ജീവിതത്തിലും വാദിച്ച് ജയിക്കാന്‍ കഴിയുമെന്ന് മമ്മൂട്ടി തെളിയിച്ച സംഭവം കൂടിയായിരുന്നു ഇത്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പ്രായം ഒരു പ്രശ്നമല്ല; 60കാരനുമായുള്ള വിവാഹത്തെ കുറിച്ച് നടിക്ക് പറയാനുള്ളത്

തമിഴ് സിനിമ സംവിധായകനാണ് വേലു പ്രഭാകരൻ. അറുപതുകാരനായ വേലുവിന്റെ വിവാഹവാർത്തയാണ് അടുത്തിടെ ...

news

ചാനല്‍ അവതാരകനെ തല്ലി ദേഷ്യം തീര്‍ത്ത് ഷാരുഖ് ഖാന്‍!

പ്രശസ്തരെ ഗുലുമാലിൽപെടുത്തി പറ്റിക്കുന്ന പരിപാടികൾ നിരവധിയാണ്. എന്നാൽ, ഖാന്‍ ഷാരുഖ് ഖാന് ...

news

ഉണ്ണി മുകുന്ദനൊപ്പം ഇനിയും സിനിമകൾ ചെയ്യാൻ ആഗ്രഹം : അനുഷ്ക

ബാഹുബലി മെഗാഹിറ്റ് ആയതോടെ ചിത്രത്തിൽ ദേവസേനയായി എത്തിയ അനുഷ്ക ഷെട്ടിയ്ക്ക് ആരാധകരും ...

news

മഹേഷിന്‍റെ പ്രതികാരം തമിഴില്‍, നായകന്‍ ഉദയാനിധി; സംവിധാനം പ്രിയദര്‍ശന്‍ !

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ മഹേഷിന്‍റെ പ്രതികാരം തമിഴിലേക്ക് ...

Widgets Magazine Widgets Magazine