ദിലീപും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്നു!

ചൊവ്വ, 4 ഏപ്രില്‍ 2017 (16:19 IST)

Dileep, Manju Warrier, Odiyan, Mohanlal, The Great Father, ദിലീപ്, മഞ്ജു വാര്യര്‍, ഒടിയന്‍, മോഹന്‍ലാല്‍, ദി ഗ്രേറ്റ്ഫാദര്‍

ദിലീപും മഞ്ജുവാര്യരും മലയാള സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട ജോഡിയാണ്. അവര്‍ ഒന്നിച്ചഭിനയിച്ച സിനിമകള്‍ ടിവിയില്‍ ഇപ്പോഴും നല്ല റേറ്റിംഗിലാണ് സം‌പ്രേക്ഷണം ചെയ്യുന്നത്. ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
 
അവിശ്വസനീയമെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. അത് യാഥാര്‍ത്ഥ്യമാകുകയാണ്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമയിലാണ് ദിലീപും മഞ്ജു വാര്യരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.
 
ഈ ചിത്രത്തിലെ നായികയാണ് മഞ്ജു വാര്യര്‍. എന്നാല്‍ ദിലീപ് അതിഥിവേഷത്തിലാണ് എത്തുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് ദിലീപ് ഈ പ്രൊജക്ടിന്‍റെ ഭാഗമാകുന്നത്. മമ്മൂട്ടിയും അമിതാഭ് ബച്ചനും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
 
മോഹന്‍ലാലിന്‍റെ ഈ ബ്രഹ്മാണ്ഡചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്. അമ്പതുകോടിയോളമായിരിക്കും മുതല്‍മുടക്കെന്നാണ് വിവരം.
 
പീറ്റര്‍ ഹെയ്നാണ് ഒടിയന്‍റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. വിഷ്വല്‍ ഇഫക്ട്സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവമായിരിക്കും ഒടിയന്‍. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അടുത്ത മമ്മൂട്ടിച്ചിത്രം - ഒടിയന്‍ !

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമ ...

news

ഗ്രേറ്റ്ഫാദറിലെ ഡേവിഡ് നൈനാനെ ആദ്യം തിരിച്ചറിഞ്ഞത് മമ്മൂട്ടിയല്ല, പൃഥ്വിരാജ്; അതെങ്ങനെ സംഭവിച്ചു?

ഗ്രേറ്റ്ഫാദര്‍ തരംഗമാണ് എങ്ങും. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ഹനീഫ് അദേനി സംവിധാനം ...

news

ആദ്യത്തെ കൺമണിയ്ക്കായി ദുൽഖർ, രണ്ടാമാത്തെ കുഞ്ഞിനായി ആസിഫും നിവിനും; യുവതാരങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു!

കാത്തിരിപ്പുകൾക്കൊടുവിൽ ദുൽഖർ ഫാൻസിന് സന്തോഷ വാർത്ത. യുവനടൻ ദുൽഖർ സൽമാൻ അച്ഛനാകുന്നു. ...

news

“എല്ലാവര്‍ക്കും നന്ദി, ഇത് ആഘോഷവിജയം” - ഗ്രേറ്റ്ഫാദറിന്‍റെ തകര്‍പ്പന്‍ വിജയത്തേക്കുറിച്ച് മമ്മൂട്ടി മനസുതുറക്കുന്നു!

മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ദി ഗ്രേറ്റ്ഫാദര്‍. ...