ദിലീപിനെയും ആ നടിയെയും പിടിച്ചുമാറ്റിയത് താനാണെന്ന് സിദ്ദിക്ക്

ചൊവ്വ, 1 ഓഗസ്റ്റ് 2017 (15:41 IST)

Dileep, Siddiq, Manju Warrier, Appunni, Innocent, Aluva, Jail, ദിലീപ്, സിദ്ദിക്ക്, മഞ്ജു വാര്യര്‍, അപ്പുണ്ണി, ഇന്നസെന്‍റ്, ആലുവ, ജയില്‍

2013ലെ താരനിശയ്ക്കിടയില്‍ നടന്‍ ദിലീപും ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടിയുമായി പ്രശ്നമുണ്ടായപ്പോള്‍ അവരെ പിടിച്ചുമാറ്റിയത് താനാണെന്ന് നടന്‍ സിദ്ദിക്ക് പൊലീസിന് മൊഴി നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ദിക്കിനെ ചോദ്യം ചെയ്യവേയാണ് അന്വേഷണസംഘത്തോട് സിദ്ദിക്ക് ഇങ്ങനെ മൊഴി നല്‍കിയത്.
 
അന്ന് പ്രശ്നമുണ്ടായപ്പോള്‍ ആരൊക്കെ അതിന് സാക്ഷികളായിരുന്നു, പിടിച്ചുമാറ്റാന്‍ ആരൊക്കെയാണ് എത്തിയത്, എന്തായിരുന്നു സംഭവം തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് സിദ്ദിക്കിനോട് ചോദിച്ചറിഞ്ഞതെന്നാണ് വിവരം. ദിലീപുമായി ഏറ്റവും അടുപ്പമുള്ളയാള്‍ എന്ന നിലയിലാണ് സിദ്ദിക്കിനെ പൊലീസ് ചോദ്യം ചെയ്തത്.
 
മാത്രമല്ല, സിദ്ദിക്കും ദിലീപും തമ്മില്‍ എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടോയെന്നും അന്വേഷണസംഘം ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പാലസില്‍ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ അന്ന് കൂട്ടിക്കൊണ്ടുപോകാനെത്തിയത് സിദ്ദിക്കായിരുന്നു.
 
ആ അടുപ്പം മനസിലാക്കിയാണ് ഇപ്പോല്‍ സിദ്ദിക്കിനെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സിദ്ദിക്ക് മഞ്ജു വാര്യര്‍ അപ്പുണ്ണി ഇന്നസെന്‍റ് ആലുവ ജയില്‍ Siddiq Appunni Innocent Aluva Jail Dileep Manju Warrier

സിനിമ

news

കല്ല്യാണം കഴിഞ്ഞ് പതിനെട്ടു വര്‍ഷമായിട്ടും ഒരു നെയില്‍ പോളിഷ് പോലും ഞാന്‍ വാങ്ങിയിട്ടില്ല: ആനി പറയുന്നു

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. പുതുമുഖമായി ...

news

‘ഓ മൈ ഗോഡ്‘! മോഹന്‍ലാലും ഉലകനായകനും ഒന്നിക്കുന്നു! - സംവിധാനം കമല്‍ഹാസന്‍

തമിഴിലേയും മലയാളത്തിലേയും ആരാധകരെ ഒരേപോലെ ആവേശത്തിലാഴ്ത്തി സിനിമ മേഖലയില്‍ നിന്നും പുതിയ ...

news

വിളിച്ചത് ആരെന്നറിയുമോ? സാക്ഷാല്‍ വിജയ് സേതുപതി! - കിളിപോയ അനുഭവം പങ്കുവെച്ച് രാജേഷ് ശര്‍മ്മ

വ്യത്യസ്ത അഭിനയം കൊണ്ടും അഭിനയിക്കാനറിയാത്ത വ്യക്തിത്വം കൊണ്ടും തമിഴ് ജനതയുടെ മനസ്സില്‍ ...

news

പ്രണവ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു; കിടിലന്‍ ലുക്കില്‍ ജീത്തുവിന്റെ ‘ആദി’

പ്രണവ് മോഹന്‍ലാല്‍ നായകനായി ക്യാമറക്ക് മുന്നിലെത്തി. ജീത്തു ജോഫസ് സംവിധാനം ചെയ്തത് ...