കഥ പറയാന്‍ വന്നയാളുടെ ഡയലോഗ് കേട്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു!

ബുധന്‍, 17 മെയ് 2017 (15:55 IST)

Widgets Magazine
Mammootty, Renjith Shankar, Varsham, Ramante Edanthottam, Blessy, Aadu Jeevitham, മമ്മൂട്ടി, രഞ്ജിത് ശങ്കര്‍, വര്‍ഷം, രാമന്‍റെ ഏദന്‍‌തോട്ടം, ബ്ലെസി, ആടുജീവിതം

മലയാള സിനിമയില്‍ ഒട്ടേറെ സംവിധായകര്‍ അവരുടെ ആദ്യചിത്രം സംവിധാനം ചെയ്തത് മമ്മൂട്ടിയെ നായകനാക്കിയാണ്. ലാല്‍ ജോസ്, അമല്‍ നീരദ്, വൈശാഖ്, അന്‍‌വര്‍ റഷീദ്, ബ്ലെസി, അജയ് വാസുദേവ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി ഹനീഫ് അദേനി വരെ ആ പട്ടിക നീളുന്നു. ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന സ്ട്രീറ്റ്‌ലൈറ്റ്സ് ഷാംദത്ത് എന്ന ഛായാഗ്രാഹകന്‍റെ ആദ്യ സംവിധാന സംരംഭമാണ്.
 
സംവിധായകന്‍ രഞ്ജിത് ശങ്കറിന്‍റെ ആദ്യചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നില്ല നായകന്‍. പക്ഷേ ആദ്യചിത്രമായ പാസഞ്ചറിന്‍റെ കഥ പറയാന്‍ രഞ്ജിത് ശങ്കര്‍ മമ്മൂട്ടിയെ കാണാന്‍ പോയിട്ടുണ്ട്.
 
“പാസഞ്ചറിന്‍റെ കഥ മമ്മുക്കയോടു പറയാന്‍ പളുങ്കിന്‍റെ ലൊക്കേഷനില്‍ പോയത് മറക്കാന്‍ പറ്റില്ല. 15 മിനിറ്റാണ് അനുവദിച്ച സമയം. ആദ്യമായാണ് ഞാനൊരു ഷൂട്ടിംഗ് നേരിട്ടുകാണുന്നത്. രാവിലെ തൊട്ട് കാത്തുനിന്ന് രാത്രി എട്ടുമണിക്കാണ് അദ്ദേഹത്തെ കാണാന്‍ വിളിച്ചത്” - രഞ്ജിത് ശങ്കര്‍ വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.
 
“കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി. ആര് സംവിധാനം ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു - “ലോകത്ത് ഒരാള്‍ക്കേ ഈ സിനിമ സംവിധാനം ചെയ്യാന്‍ പറ്റൂ, എനിക്കുമാത്രം”. മമ്മുക്ക പൊട്ടിച്ചിരിച്ചു. അദ്ദേഹം പിന്നെ ബ്ലെസിയോടും മറ്റും പറഞ്ഞു, ഈ ചെറുപ്പക്കാരന്‍റെ കൈയില്‍ നല്ലൊരു കഥയുണ്ട്. അത് സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസവുമുണ്ട്. ഇനിവേണ്ടത് പരിചയമാണ്, അതുണ്ടാകാന്‍ അവസരം ഒരുക്കിക്കൊടുക്കണം - ആ വാക്കുകളാണ് എനിക്ക് മുന്നോട്ടുപോകാന്‍ ധൈര്യം തന്നത്” - രഞ്ജിത് ശങ്കര്‍ വെളിപ്പെടുത്തുന്നു.
 
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ‘വര്‍ഷം’ എന്ന ചിത്രം രഞ്ജിത് ശങ്കര്‍ ഒരുക്കിയപ്പോള്‍ അതില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു!Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആരാധകര്‍ക്ക് നിരാശ; ബാഹുബലിയുടെ പെണ്ണിനെ വീട്ടുകാര്‍ കണ്ടെത്തി !

ബാഹുബലിയായി പ്രേക്ഷകരെ മനസ് കീഴടക്കിയ പ്രഭാസിന്റെ വിവാഹമാണ് ഇപ്പോള്‍ നവമാധ്യങ്ങള്‍ ...

news

ചാക്കോച്ചനോട് പുരുഷന്മാര്‍ക്ക് കലിപ്പോ !

മലയാള സിനിമയുടെ ചുള്ളന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കിലൂടെ മനസ് തുറക്കുന്നു. നായകന്‍ എന്ന ...

news

രഞ്ജിത് എഴുതിത്തുടങ്ങുന്നു - മമ്മൂട്ടിയുടെ പുതിയ വീരേതിഹാസം!

മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത് ഒരു സിനിമ എഴുതുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കും. ഓരോ ...

Widgets Magazine