ഒടിയനും കര്‍ണനുമല്ല അതിനുമപ്പുറം, വരുന്നത് ഒരുഗ്രന്‍ ബ്രഹ്മാണ്ഡ സിനിമ! - സംവിധാനം ഐ വി ശശി

ശനി, 16 സെപ്‌റ്റംബര്‍ 2017 (15:02 IST)

Widgets Magazine

ഇന്ത്യന്‍ സിനിമയുടെ ലെവലിലേക്ക് ഉയര്‍ന്നിരിക്കുകയാണ് മലയാള സിനിമ. ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്നു മലയാള കുതിക്കുകയാണ്. അണിയറയില്‍ ഒരുങ്ങുന്നതെല്ലാം വമ്പന്‍ ചിത്രങ്ങള്‍. മോഹൻലാൽ, പ്രിത്വി രാജ്, മമ്മൂട്ടി എന്നിവരാണ് വമ്പൻ ചിത്രങ്ങളുമായി കളത്തിലിറങ്ങാന്‍ പോകുന്നത്. 
 
മോഹന്‍ലാലിന്റെ മഹാഭാരതം, ഒടിയന്‍, ലൂസിഫര്‍. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍, കര്‍ണന്‍. പൃഥ്വിരാജിന്റെ കര്‍ണന്‍, ആട് ജീവിതം തുടങ്ങിയ വമ്പൻ ചിത്രങ്ങളിലൂടെ പ്രിത്വിയും മോഹൻലാലും മമ്മൂട്ടിയും പുത്തനൊരു ലോകമാണ് മലയാള സിനിമയ്ക്ക് മുന്നില്‍ തുറന്നിടുന്നത്.
 
ഇവർക്കൊപ്പം നിവിൻ പോളിയും ദുല്‍ഖര്‍ സല്‍മാനും ടോവിനോ തോമസും വലിയ പ്രൊജെക്ടുകളുമായി മുന്നോട്ട് തന്നെ നീങ്ങുകയാണ്. എന്നാൽ ഒടിയനേയും കര്‍ണനേയും വെല്ലുന്ന മറ്റൊരു വമ്പന്‍ സിനിമ മലയാളത്തില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 33 ഭാഷകളിൽ ആയി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഐ വി ശശി ആണ്. 
 
കുവൈറ്റ് യുദ്ധം പ്രമേയമാക്കി ഒരു ബ്രഹ്മാണ്ഡ ചിത്രവുമായിട്ടാണ് ഐ വി ശശി തന്റെ വമ്പൻ തിരിച്ചു വരവിനു തയ്യാറെടുക്കുന്നത്. ബേണിങ് വെൽസ് എന്നാണ് ഈ ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ഇന്ത്യൻ  സിനിമയിൽ തന്നെ ഏറ്റവും അധികം ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകരിൽ ഒരാളാണ് ഐ വി ശശി. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മാസ്റ്റര്‍പീസ് ഒന്നൊന്നര വിരുന്ന് തന്നെയാകും! - മാസ്സ് എന്റര്‍ടെയ്നറുമായി മമ്മൂട്ടി!

മമ്മൂട്ടി ആരാധകര്‍ക്കായി അജയ് വാസുദെവ് ഒരുക്കുന്ന ‘മാസ്റ്റര്‍പീസ്’ നവംബറില്‍ റിലീസ് ...

news

ലോക്കേഷനില്‍ ജാതിതിരിച്ച് ഭക്ഷണം വിളമ്പരുത്: മമ്മൂട്ടി

സിനിമാ ലൊക്കേഷനില്‍ ജാതി തിരിച്ചു ആഹാരം വിളമ്പരുതെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ...

news

രാമലീലയിലെ പാട്ട് ദിലീപിന്റെ ലീലകളെയാണോ ഉദ്ദേശിച്ചിരിക്കുന്നത്?

ദിലീപ് നായകനായി അഭിനയിച്ച രാമലീല സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ജൂലൈ ...

news

ലൈംഗിക ബന്ധത്തിനിടെ കങ്കണയുടെ ശബ്ദമുയര്‍ന്നത് പണിയായി !

അമിതമായ ലൈംഗികത പ്രദര്‍ശിപ്പിച്ചെന്ന കാരണത്താലാല്‍ കങ്കണ റാണാവതിന്റെ പുതിയ സിനിമയായ ...

Widgets Magazine