Widgets Magazine Widgets Magazine

ഏത് ഭാഷയിലും 100 കോടി ക്ലബ് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോഹന്‍ലാല്‍, അതിനാണ് ഈ നന്ദി!

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (15:25 IST)

Widgets Magazine
Mohanlal, Junior NTR, Janatha Garage, Chiranjeevi, Nagarjuna, മോഹന്‍ലാല്‍, ജൂനിയര്‍ എന്‍ ടി ആര്‍, ജനതാ ഗാരേജ്, ചിരഞ്ജീവി, നാഗാര്‍ജ്ജുന

മോഹന്‍ലാല്‍ മലയാളത്തിന്‍റെ മാത്രം സ്വത്തല്ല. അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ പൊതുവായ മുഖമാണ്. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള താരമാണ്.
 
മോഹന്‍ലാലിന്‍റെ തെലുങ്ക് മെഗാഹിറ്റ് ‘ജനതാ ഗാരേജ്’ റിലീസ് ചെയ്തിട്ട് തിരുവോണദിനത്തില്‍ ഒരു വര്‍ഷം തികഞ്ഞിരുന്നു. അതിന്‍റെ ഓര്‍മ്മയില്‍ ആ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സഹതാരമായിരുന്ന തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍‌ടി‌ആര്‍ മോഹന്‍ലാലിന് നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
 
കഴിഞ്ഞ വര്‍ഷം തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ജനതാ ഗാരേജ്. സത്യ എന്ന പവര്‍ഫുള്‍ കഥാപാത്രമായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങി. തെലുങ്ക് പ്രേക്ഷകര്‍ക്ക് അപരിചിതവും തെലുങ്ക് താരങ്ങള്‍ക്ക് അപ്രാപ്യവുമായ ആ അഭിനയശൈലിയില്‍ ഏവരും മയങ്ങുകയും ചെയ്തു.
 
അനായാസമാണ് ജനതാഗാരേജ് 100 കോടി ക്ലബില്‍ ഇടം നേടിയത്. ജൂനിയര്‍ എന്‍ ടി ആറിന്‍റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റായി ജനതാ ഗാരേജ്. ഈ സിനിമയുടെ വന്‍ വിജയത്തോടെ മോഹന്‍ലാലിന് തെലുങ്ക് നാട്ടില്‍ വലിയ ആരാധകവൃന്ദമുണ്ടായി.
 
പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് മന്യം പുലിയും വന്‍ ഹിറ്റായതോടെ ചിരഞ്ജീവി, ബാലകൃഷ്ണ, നാഗാര്‍ജ്ജുന, വെങ്കിടേഷ് തുടങ്ങിയ താരങ്ങളുടെ നിരയിലേക്ക് തെലുങ്കില്‍ മോഹന്‍ലാലിന്‍റെ ജനപ്രീതിയും ഉയര്‍ന്നു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കാശിയില്‍ നിന്നും തെങ്കുറിശ്ശിയിലേക്ക് ഒടിയന്റെ യാത്ര! - തരംഗമായി ഒടിയന്റെ ടീസര്‍

ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ നാളെ ഫേസ്ബുക്ക് ലൈവില്‍. തന്റെ ഒഫീഷ്യല്‍ പേജിലൂടെ ...

news

കര്‍ണന്‍ മമ്മൂട്ടിയല്ല, അത് മറ്റൊരു താരമാണ്!

രാജ്യത്തെ ഏറ്റവും മുന്തിയ ബജറ്റില്‍ ചിത്രീകരിക്കുന്ന ചിത്രമെന്ന നിലയില്‍ രണ്ടാമൂഴം ...

news

സാരി ലുക്കില്‍ മീനാക്ഷി ദിലീപ്! - ചിത്രം വൈറലാകുന്നു

മലയാള സിനിമയിലെ താരപുത്രന്മാരും താരപുത്രികളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ...

news

മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രങ്ങളെ ജനം നിഷ്കരുണം തള്ളി; ഓണം പൃഥ്വിരാജിന്‍റേത്, ‘ആദം’ മെഗാഹിറ്റ്!

ഇത്തവണത്തെ ഓണം ഹിറ്റ് ‘ആദം’ എന്ന പൃഥ്വിരാജ് ചിത്രമാണ്. ഒപ്പം റിലീസായ മറ്റ് മൂന്ന് വമ്പന്‍ ...

Widgets Magazine Widgets Magazine