പല്ലിശ്ശേരിയ്ക്ക് തന്നോട് ശത്രുതയാണ്, കാരണമുണ്ട്: ദിലീപ് പറയുന്നു

ചൊവ്വ, 11 ഏപ്രില്‍ 2017 (14:39 IST)

ദിലീപ് എന്ന നടന്റെ ജീവിതത്തേക്കാൾ ദിലീപ് എന്ന വ്യക്തിയുടെ ജീവിതത്തെ മംഗളം വാരികയിലൂടെ എഴുതി തുടങ്ങിയപ്പോഴാണ് പ‌ല്ലിശ്ശേരി എന്ന എഴുത്തുകാരൻ ശ്രദ്ധേയനായത്. ഓരോ ലക്കവും ദിലീപിനെ കടന്നാക്രമിക്കുകയായിരുന്നോ എന്ന് പോലും സോഷ്യൽ മീഡിയകളിൽ ചോദ്യങ്ങൾ വന്നിരുന്നു. ദിലീപിന്റെ കാര്യങ്ങൾ ഇത്ര കൃത്യമായി ഇയാൾക്ക് മാത്രം എങ്ങനെ അറിയുന്നു എന്നും സോഷ്യൽ മീഡിയ അടുത്തിടെ സംശയം ഉന്നയിച്ചിരുന്നു. 
 
മനോരമയുടെ മറുപുറത്തിന് നൽകിയ അഭിമുഖത്തിൽ തനിയ്ക്കെതിരായ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദിലീപ്. എന്തുകൊണ്ടാണ് പല്ലിശ്ശേരി തന്നെ ഇങ്ങനെ ആക്രമിയ്ക്കുന്നത് എന്നും ദിലീപ് വ്യക്തമാക്കുന്നുണ്ട്. 
 
വര്‍ഷങ്ങളായി എന്നെ ഉപദ്രവിച്ചുകൊണ്ടിരിയ്ക്കുന്ന ആളാണ് പല്ലിശ്ശേരി. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരിയ്ക്കുന്ന സമയത്ത് മുകേഷേട്ടന്‍ പറഞ്ഞ കഥകളിലൂടെയാണ് എനിക്ക് പല്ലിശ്ശേരി എന്ന ആളെ പരിചയം. അയാളെക്കുറിച്ച് കേട്ടിരുന്ന കാര്യങ്ങള്‍ അത്തരത്തിലുള്ളതായതിനാല്‍ എന്റെ മനസ്സില്‍ ഇയാള്‍ക്ക് ഒരു കോമാളിയുടെ രൂപമാണെന്ന് ദിലീപ് പറയുന്നു.
 
പിന്നീടൊരിക്കൽ ഞാന്‍ പെല്ലിശ്ശേരിയെ നേരിട്ട് കണ്ടു. എനിക്കയാള കണ്ടപ്പോള്‍ ഒരു കൗതുകമാണ് ആദ്യം തോന്നിയത്. ലൊക്കേഷനില്‍ 'ഒരു സ്‌മോള്‍' ഉണ്ടാവുമോ എന്നൊക്കെ ചോദിച്ച് ഇടയ്ക്ക് വരാറുണ്ട്. നമ്മുടെ അടുത്ത് പൈസയ്ക്ക് ചോദിയ്ക്കും. പൈസ കൊടുത്ത് എഴുതിക്കേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് ഞാൻ കൊടുക്കാറില്ല. അതിന് ശേഷമാണ് എന്നെ കുറിച്ച് മോശമായ വാര്‍ത്തകള്‍ എഴുതി തുടങ്ങിയത്. എന്തിന് ഇത് എഴുതി എന്ന് ചോദിച്ചപ്പോള്‍ 'നമ്മള് ചോദിക്കുന്നത് തന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ ഉണ്ടാവും' എന്നായിരുന്നു മറുപടി. പിന്നീട് പലവട്ടം പല ഷൂട്ടിംഗ് സ്ഥലങ്ങളിൽ വെച്ചു കണ്ടിട്ടുണ്ട്.
 
ഏറ്റവുമൊടുവില്‍ ഞങ്ങള്‍ കണ്ടപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്, ' എന്റെ മകനെ അസിസ്റ്റന്റ് ഡയറക്ടറാകണം' എന്നാണ്. അതിന് ഞാന്‍ അവരെ കളിയാക്കി. ഇനി മകന്‍ സംവിധായകനായാല്‍ അയാളെ കുറിച്ചും കിടപ്പറ രഹസ്യങ്ങള്‍ എഴുതി പൈസ വാങ്ങില്ലേ എന്ന് ചോദിച്ചു. അത് പുള്ളിക്ക് വലിയ കുറച്ചിലായി. അതിന് ശേഷം ഒരു അവാര്‍ഡ് നൈറ്റിന് വേണ്ടി വിളിച്ചു. എനിക്കതിന് പോകാന്‍ കഴിഞ്ഞില്ല. അതിന് ശേഷം ശത്രുതയോട് ശത്രുതയാണ്- ദിലീപ് പറഞ്ഞു.
 
അതേസമയം, പല്ലിശ്ശേരി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് ദിലീപ് പറയുന്നുണ്ടെങ്കിലും ആരാധകർക്കും പ്രേക്ഷകർക്കും ഒരു സംശയം മാത്രം ബാക്കി നിൽക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ദിലീപ് പല്ലിശ്ശേരിക്കെതിരെ കേസ് കൊടുക്കുന്നില്ല?. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയോടൊപ്പം ആദ്യഷോട്ട്, ടെൻഷനുണ്ടെങ്കിലും പൊളിച്ചടുക്കി; പുത്തൻപണത്തിലെ മുത്തുവേൽ പറയുന്നു

കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി - രഞ്ജിത് കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് ...

news

മോഹൻലാൽ പ്രിൻസിപ്പലാകുന്നു! പൃഥ്വിരാജ് രണ്ടും കൽപ്പിച്ച് തന്നെ...

ലാല്‍ ജോസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തേക്കുറിച്ച് ഏറെ വിവരങ്ങള്‍ ...

news

ഫാൻസ് ഷോകൾ ഞെട്ടിക്കും! പുലിമുരുകന്റെ റെക്കോർഡ് പൊട്ടിക്കാൻ ഡേവിഡ് നൈനാൻ യുഎയിലേക്ക്!

ഒരൊറ്റ ചിത്രം കൊണ്ട് മികച്ച സംവിധായകൻ എന്ന പട്ടികയിലേക്ക് ഉയർന്നവരാണ് അമൽ നീരദും ദിലീഷ് ...

news

പ്രമുഖനടിയെ ആക്രമിച്ച കേസ്, വിവാഹമോചനം, പുനഃർവിവാഹം; എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി ദിലീപ്

മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. കാവ്യയെ ചേർത്തുകൊണ്ട് ഉണ്ടാക്കിയ ഗോസിപ്പുകളാണ് ...