'എന്താടാ ഇത്? പൊട്ടപ്പടം' - റിച്ചിയെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരില്ല! നിവിൻ ഗ്യാരണ്ടി

ശനി, 25 നവം‌ബര്‍ 2017 (08:22 IST)

സമീപകാലത്ത് നിവിന്‍ പോളിയുടേതായി വന്ന സിനിമകളില്‍ പലതും ബോക്സോഫീസില്‍ പ്രതീക്ഷിച്ചത്ര ചലനം ഉണ്ടാക്കിയില്ല. സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ സിനിമകള്‍ വേണ്ടത്ര ചലനമുണ്ടാക്കാതെ പോയി.
 
അതുകൊണ്ടുതന്നെ, നിവിന്‍ പോളിയുടെ ഒരു മാസ് പടത്തിനായാണ് ഇനി ആരാധകരുടെ കാത്തിരിപ്പ്. ‘റിച്ചി’ എന്ന ബഹുഭാഷാ ചിത്രത്തില്‍ പ്രതീക്ഷയേറുന്നതും അതുകൊണ്ടാണ്. നിവിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് 'റിച്ചി'.
 
കണ്ടിറങ്ങുന്നവർ 'എന്താടാ ഇത്... പൊട്ടപ്പടം എന്ന്' ആരും പറയില്ലെന്ന് എനിക്കുറപ്പുണ്ടെന്ന് നിവിൻ ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നു. 'റിച്ചു' മോശമാകില്ലെന്ന് പറയുന്ന നിവിൻ 'ഈ സിനിമ എത്ര മാത്രം വിജയമായിരിക്കുമെന്ന് പറയാന്‍ പറ്റില്ല' എന്നു കൂടി പറയുന്നുണ്ട്. 'അതിന്റെ ചിത്രീകരണത്തില്‍ പൂര്‍ണ സംതൃപ്തിയുണ്ട്. നല്ല രീതിയിലാണ് അത് പുറത്തുവന്നിരിക്കുന്നത്' നിവിൻ പറയുന്നു.
 
ഡിസംബര്‍ ഒന്നിന് റിച്ചി പ്രദര്‍ശനത്തിനെത്തും. ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുന്നത്. നിവിന്‍ അവതരിപ്പിക്കുന്ന റിച്ചി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പിതാവായി പ്രകാശ് രാജ് അഭിനയിക്കുന്നു. തമിഴിലും നിവിന്‍ പോളി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇത് ചെയ്ത ‘മാന്യന്മാരോട്’ ഒന്നും പറയാനില്ല... സോഷ്യല്‍ മീഡിയക്ക് വേണ്ടി അന്തസ് കളയില്ല; പൊട്ടിത്തെറിച്ച് അവതാരക

സമൂഹമാധ്യമങ്ങള്‍ വഴി സെലിബ്രിറ്റികളുടേയും നടിമാരുടേയുമെല്ലാം ചിത്രങ്ങള്‍ വളരെ മോശമാക്കി ...

news

നാഗചൈതന്യയ്ക്കു ഭാര്യയുടെ വക സ്പെഷ്യല്‍ സമ്മാനം !

തെന്നിന്ത്യയുടെ സൂപ്പര്‍ താരങ്ങളാണ് നാഗചൈതന്യയും സാമന്തയും. വര്‍ഷങ്ങളായി ...

news

തരംഗമായി എഡ്ഡി, തല്ലിനു തല്ല്, ചോരയ്ക്ക് ചോര - മാസായി മാസ്റ്റർ പീസ്

യുട്യൂബിൽ തരംഗമായി മമ്മൂട്ടിയുടെ മാസ്റ്റർപീസ് ടീസർ. പുറത്തിറങ്ങി പതിനാറ് ...

Widgets Magazine